ദമ്മാം: കടുത്ത പനിയെത്തുടർന്ന് ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവന്തപുരം ശ്രീകാര്യം പൗഡിക്കോണം സ്വദേശി സാബു ജോർജ് (43) ആണ് മരിച്ചത്. ഒരു മാസത്തിലധികമായി ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഒപ്പമുള്ളവർക്കും കോവിഡ് ബാധിക്കുകയും സുഖപ്പെടുകയും ചെയ്തെങ്കിലും സാബുവിെൻറ രോഗം കലശലാവുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജോർജ് ജെസി ദമ്പതികളുടെ മകനാണ്. നിഷയാണ് ഭാര്യ. മക്കൾ: ശ്യാം (12), നിമിഷ (6). സഹോദരൻ ഷിബു ദമ്മാമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.