വെഞ്ഞാറമൂട്: മാതാപിതാക്കൾ ചികിത്സ നിഷേധിച്ച എട്ടു വയസ്സുകാരൻ മരിച്ചു. പേവിഷബാധയ ാണ് മരണകാരണമെന്ന് സംശയിക്കുന്നു. വെമ്പായം തലയല്‍ നൂറേക്കര്‍ പിണറുംകുഴി വീട്ടി ല്‍ മണിക്കുട്ടെൻറയും റീനയുടെ മകന് അഭിഷേകാണ് മരിച്ചത്.
തലയല്‍ എല്‍.പി സ്കൂ ളിലെ നാലാംക്ലാസ് വിദ്യാർഥിയായിരുന്നു. ബുധനാഴ്ചയാണ് കുട്ടിയെ അവശനിലയില്‍ കണ്ടത ്. തുടര്‍ന്ന്, ബാധ കയറിയതാണെന്ന് പറഞ്ഞ് മാതാപിതാക്കൾ മന്ത്രവാദിയെ കണ്ടു. നൂൽ ജപിച്ചുവാങ്ങി കെട്ടിക്കൊടുത്തു. അടുത്ത ദിവസം പുലര്‍ച്ച കുട്ടി കൂടുതല്‍ അവശനായതോടെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു.
എന്നാല്‍, പനിക്കുള്ള മരുന്ന് വാങ്ങി മടങ്ങി. വ്യാഴാഴ്ച വൈകീട്ടായപ്പോഴേക്കും കുട്ടി തീര്‍ത്തും അവശനായി. ഇതോടെ രാത്രി 11ന് രക്ഷാകർത്താക്കള് കുട്ടിയെ കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ നടന്ന പരിശോധനയില്‍ പേവിഷബാധയായിരിക്കാമെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു.
എന്നാല്‍, മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുന്നതിനു പകരം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച പുലര്‍ച്ച 1.30 ഓടെ മരിച്ചു. മാണിക്കല്‍ പഞ്ചായത്ത് പ്രസിഡൻറ് സുജാതയും മറ്റ് ജനപ്രതിനിധികളും കുട്ടിയുടെ വീട്ടിലെത്തുകയും മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
നാട്ടുകാര്‍ ഇടപെട്ടാണ് മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. മാതാപിതാക്കളുെട അജ്ഞതയും അന്ധവിശ്വാസവുമാണ് കാര്യങ്ങൾ കുഴപ്പത്തിലാക്കിയതെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു.
അതുല്യ, അനുശ്രീ, അതുല്‍ കൃഷ്ണ എന്നിവര്‍ സഹോദരങ്ങളാണ്. പേവിഷബാധയെന്ന് സംശയം പ്രകടിപ്പിച്ചതോടെ, കുട്ടിയെ പരിചരിച്ച വീട്ടുകാർ, സഹവാസമുള്ള പരിസരവാസികൾ എന്നിവരടക്കമുള്ള 15 പേർക്ക് വെള്ളിയാഴ്ച പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.