കേളകം (കണ്ണൂർ): കടബാധ്യതമൂലം കർഷകൻ ആത്മഹത്യ ചെയ്തു. കൊട്ടിയൂർ പാൽചുരത്തെ കട്ടക് കയം സാബുവാണ് (50) മരിച്ചത്. കഴിഞ്ഞ രണ്ടുവർഷമായി സാബു വീടിനു സമീപം കൃഷി ചെയ്ത വാഴകൾ മു ഴുവൻ നശിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ കടബാധ്യതമൂലം മാനസികമായി തകർന്ന സാബു വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് വിഷം കഴിച്ചത്.
തുടർന്ന് മാനന്തവാടി ജില്ല ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർഷികാവശ്യത്തിന് ജില്ല ബാങ്ക്, എസ്.ബി.ടി, ഗ്രാമീൺ ബാങ്ക് എന്നിവിടങ്ങളിൽനിന്നെടുത്ത എട്ടുലക്ഷം രൂപ തിരിച്ചടക്കാനുണ്ട്.
കാലവർഷക്കെടുതിയും വന്യമൃഗശല്യവും കാരണം ഒന്നരയേക്കർ കൃഷി നശിച്ചു. നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിരുന്നെങ്കിലും ഒന്നും കിട്ടിയില്ല. കടം വീട്ടാൻ കഴിയില്ലെങ്കിൽ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് സംസാരിച്ചിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഭാര്യ: ആലീസ്. മക്കൾ: സാജൻ, സബിത, ഷാനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.