കാസർകോട്: വായ്പയെടുത്ത് വഴിമുട്ടിയ കെ.എസ്.ആർ.ടി.സിക്ക് ബാധ്യത 19 ധനകാര്യ സ്ഥാപനങ്ങളിൽ. പത്ത് ശതമാനം മുതൽ 14 ശതമാനം വരെ പലിശ നിരക്ക്. മൂന്ന് ശതമാനത്തിന് ലോക ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകുേമ്പാൾ വൻനഗരങ്ങളുടെ ഹൃദയഭാഗത്ത് 480 ഏക്കർ ഭൂമിയുള്ള കെ.എസ്.ആർ.ടി.സി മുട്ടുവായ്പയെടുത്ത് മുടിയുകയാണ്.
ഇപ്പോൾ ആരംഭിച്ചിരിക്കുന്ന പരിഷ്കരണ പരിപാടികൾ വിജയത്തിലെത്തുംവരെ ഇത്തരം വായ്പകൾ തുടരുമെന്നാണ് മാനേജ്െമൻറ് നിലപാട്. എസ്.ബി.െഎ, എസ്.ബി.ടി, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഹൈദരാബാദ്, കാനറ, യൂനിയൻ, ആന്ധ്ര, എച്ച്.ഡി.എഫ്.സി, എൽ.െഎ.സി, ജില്ല സഹകരണ ബാങ്കുകൾ എന്നിങ്ങനെ 19 സ്ഥാപനങ്ങളിലായി കടബാധ്യത 2936.60കോടി രൂപയാണ്. കിഫ്ബി വഴി ലഭിക്കുമെന്ന് പറയുന്ന 3500 കോടി ഇപ്പോഴും ഒരു സ്വപ്നം മാത്രം. കടം വാങ്ങുന്നതിന് കെ.എസ്.ആർ.ടി.സിയിൽ ചട്ടമില്ല. ഫിനാൻസ് മാനേജ്മെൻറില്ല. ഒരു ചാർേട്ടഡ് അക്കൗണ്ടൻറ് പോലുമില്ല.
മൂന്നു ശതമാനം നിരക്കിൽ ലോകബാങ്കും കാനേഡിയൻ ബാങ്കുകളും വായ്പ നൽകുന്നുണ്ട്. ഇതിനുള്ള ശ്രമം നടക്കാതെ കടത്തിനുവേണ്ടി സഹകരണ ബാങ്കുകളുടെ വാതിൽമുട്ടുന്ന നയം അവസാനിപ്പിക്കാനാണ് ഇടത് സർക്കാറിെൻറ കീഴിൽ മാനേജ്മെൻറിനോട് ആവശ്യപ്പെടുന്നത്. എന്നാൽ, മാനേജ്മെൻറിൽ ഒരു വിഭാഗം ഇതിന് എതിരാണ്.
നിലവിൽ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നൽകിയ വായ്പ 1874 കോടി രൂപ. ഇത് ഒാഹരിയായി കണക്കാക്കുമെങ്കിലും പ്രതിമാസ കടം തിരിച്ചടവ് മാത്രം 79.75 കോടി രൂപയാണ്. ശമ്പളത്തിനും പെൻഷനും തിരിച്ചടവിനും മാത്രം പ്രതിമാസം 200 കോടി രൂപ ചെലവുള്ള കോർപറഷേൻ ബാധ്യത കാരണം ഒരടി മുന്നോട്ടുപോകാൻ കഴിയാതെ വഴിമുട്ടിനിൽക്കുകയാണ്. പ്രതിമാസം 202.15 കോടി രൂപ വരവും 314 കോടി രൂപ ചെലവുമുള്ള കെ.എസ്.ആർ.ടി.സിയുടെ നഷ്ടം 112 കോടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.