നിലമ്പൂര്‍: രാഹുല്‍ ഗാന്ധി എം.പിയുടെ ഭക്ഷ്യക്കിറ്റുകള്‍ യഥാസമയം വിതരണം ചെയ്തിരുന്നതായും മഴ നനഞ്ഞ് ഉപയോഗശൂന്യമായതാണ് മാറ്റിവെച്ചതെന്നും കോൺഗ്രസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രളയം, കോവിഡ് സമയങ്ങളില്‍ രാഹുൽഗാന്ധിയുടെയും മറ്റും സഹകരണത്തോടെ ലക്ഷങ്ങളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് നടത്തിയത്.
നിലമ്പൂരിലെ 33 ഡിവിഷനുകളിലും വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കിറ്റുകളെത്തിച്ചു. ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പാണ്. റീബില്‍ഡ് നിലമ്പൂരിെൻറ പേരില്‍ പി.വി. അന്‍വര്‍ എം.എല്‍.എ സ്വരൂപിച്ച ലക്ഷങ്ങള്‍ എന്തിന് ചെലവഴിച്ചെന്ന് സി.പി.എം വെളിപ്പെടുത്തണമെന്നും നേതാക്കൾ പറഞ്ഞു.
ബ്ലോക്ക് പ്രസിഡൻറ് എ. ഗോപിനാഥ്, മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡൻറ് പാലോളി മെഹബൂബ്, യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ പ്രസിഡൻറ് മൂര്ക്കന് മാനു എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.