ഹൈകോടതിയുടെ പ്രവർത്തനം പൂർണമായും ഓൺലൈനാക്കാൻ തീരുമാനം

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മധ്യവേനലവധിക്ക് ശേഷം കോടതി പ്രവർത്തനം പൂർണമായും ഓൺലൈൻ രീതിയിലാക്കാൻ ഹൈകോടതി തീരുമാനം. കേസുകൾ ഫയൽ ചെയ്യുന്നത് ഓൺലൈനാക്കാനും സിറ്റിങ്ങുകൾ വീഡിയോ കോൺഫെറെൻസിങ് മുഖേന നിർവഹിക്കാനുമാണ് തീരുമാനം.

കേസുകളുടെ ഫിസിക്കൽ കോപ്പി കോടതിപ്രവർത്തനം വീണ്ടും ആരംഭിച്ച് 45 ദിവസത്തിനകം നൽകണം. ഇക്കാലയവിൽ അടിയന്തര സ്വഭാവമുള്ള കേസുകൾ പരിഗണിക്കാൻ പ്രത്യേക അപേക്ഷ സമർപ്പിക്കണം .

ഫയലിങ് സംബന്ധിച്ചു വിശദമായ മാർഗ നിർദേശങ്ങൾ കോടതി ഉടൻ പുറത്തിറക്കും.

Tags:    
News Summary - Decision to make the work of the High Court fully online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.