കൊച്ചി: സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായ പി. രാജു നല്കിയ അപകീര്‍ത്തി കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കുറ്റക്കാരനല്ലെന്ന് കോടതി. ജനപ്രതിനിധികൾക്ക് എതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളം സ്പെഷല്‍ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
വി.ഡി സതീശന് 2012 ല്‍ പറവൂരില്‍ നടത്തിയ പ്രസ് മീറ്റില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പി.രാജു കോടതിയെ സമീപിച്ചത്. വി.ഡി സതീശനെ കൂടാതെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് രണ്ട് പത്രങ്ങള്‍ക്കെതിരെയും പരാതി നൽകിയിരുന്നു. ആറ് സാക്ഷികളെ വിസ്തരിച്ചശേഷമാണ് കുറ്റക്കാരനല്ലെന്ന് കണ്ട് സതീശനെ വെറുതെ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.