സിനിമയിൽ അഭിനയിക്കണം, മുടിവെട്ടരുതെന്ന് പ്രതിയുടെ അഭ്യർഥന; അനുവദിച്ച് കോടതി

പ്രതീകാത്മക ചിത്രം

സിനിമയിൽ അഭിനയിക്കണം, മുടിവെട്ടരുതെന്ന് പ്രതിയുടെ അഭ്യർഥന; അനുവദിച്ച് കോടതി

കൊല്ലം: ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയുടെ മുടിവെട്ടരുതെന്ന് ഉത്തരവിട്ട് കോടതി. സിനിമയിൽ അഭിനയിക്കണമെന്ന് പ്രതി ആവശ്യം ഉന്നയിച്ചതോടെയാണ് കോടതിയുടെ ഉത്തരവ്. ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ആർ.എസ്.ജ്യോതിയുടെ (38) മുടി ജയിലധികൃതർ വെട്ടരുതെന്നാണ് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കെ.വി.നൈന ഉത്തരവായത്.

ട്രെയിൻ യാത്രക്കിടെ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ റെയിൽവേ പൊലീസാണ് ഇയാളെ അറസ്റ്റ്ചെയ്തത്. തുടർന്ന് ജയിലിലെത്തി മുടിവെട്ടാൻ ശ്രമിച്ചപ്പോൾ ഇയാൾ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കോടതിയെ സമീപിക്കുകയും ചെയ്തു.

തമിഴ് സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടിയാണ് മുടി വളർത്തിയതെന്നാണ് പ്രതി പറയുന്നത്. പ്രതിക്കു വേണ്ടി അഭിഭാഷകരായ വേണു ജെ.പിള്ള, വൈശാഖ് വി.നായർ,എസ്.ശ്രീജിത്ത് എന്നിവർ ഹാജരായി.

Tags:    
News Summary - Defendant's request to act in the film and not to cut his hair; Granted by the court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.