കണ്ണൂർ: മന്ത്രവാദത്തിെൻറ പേരിൽ ചികിത്സ കിട്ടാതെ പെൺകുട്ടി മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെയും ചികിത്സ നടത്തിയ ഇമാമിനെയും കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മരണപ്പെട്ട നാലുവയല് സ്വദേശിനി ഫാത്തിമ (11)യുടെ പിതാവ് അബ്ദുൽ സത്താർ, മന്ത്രവാദ ചികിത്സ നടത്തിയ മന്ത്രവാദി കുഞ്ഞിപ്പള്ളി സ്വദേശിയായ ഇമാം വി. ഉവൈസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥിനി മരണതിന് പിന്നാലെ മന്ത്രവാദ ചികിൽസയെ തുടർന്ന് മുമ്പ് സംഭവിച്ചതെന്ന് കരുതുന്ന അഞ്ച് മരണങ്ങിലേക്കും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിലെ തന്നെ സിറ്റി ആസാദ് റോഡിലെ 70കാരി, അവരുെട മകൻ, സഹോദരി എന്നിവരുടെ മരണകാരണത്തെക്കുറിച്ചും കണ്ണൂർ സിറ്റിയിലെ തന്നെ രണ്ട് പേരുടെയും മരണത്തെ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. അന്ധവിശ്വാസത്തിന്റെ പേരിൽ വൈദ്യചികിത്സ നിഷേധിച്ചെന്ന കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ അറിയിച്ചു.
2014, 2016, 2018 വർഷങ്ങളിലാണ് ഒരേ കുടുംബത്തിലെ മൂന്നുപേർ മരണപ്പെട്ടത്. മരിച്ച 70കാരിയുടെ മകനിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. കുറുവ സ്വദേശിയുടെ മരണത്തെക്കുറിച്ചും സമാനമായ പരാതി ഉയർന്നിട്ടുണ്ട്. ഫാത്തിമയുടെ മരണത്തിൽ ബാലാവകാശ കമീഷനും കേസെടുത്തു. സംഭവത്തിൽ ജില്ല കലക്ടർ, പൊലീസ് കമീഷണർ എന്നിവരോട് റിപ്പോർട്ട് ആവശ്യപെടുമെന്ന് കമീഷൻ ചെയർമാൻ അറിയിച്ചു.
ഫാത്തിമക്ക് മതിയായ ചികിത്സ കിട്ടിയിട്ടില്ലെന്നും മതപരമായ ചില ജപിച്ചൂതലുകൾ നടത്തിയെന്നുമുള്ള പരാതി കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ അറിയിച്ചിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ശ്വാസകോശത്തിലെ അണുബാധയാണ് ഫാത്തിമയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
മന്ത്രവാദ ചികിത്സ; ഫാത്തിമയുടെ കുടുംബത്തിലെ മറ്റ് മരണങ്ങളിൽ അന്വേഷണത്തിനൊരുങ്ങി
കണ്ണൂർ: മന്ത്രവാദത്തിെൻറ പേരിൽ ചികിത്സ കിട്ടാതെ മരിച്ച കണ്ണൂർ സിറ്റി മേഖലയിൽ സമാനമായ രീതിയിൽ കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ചതായി റിപ്പോർട്ട്. ഇതേത്തുടർന്ന് ബന്ധപ്പെട്ടവരുടെ മരണകാരണം അേന്വഷിക്കുകയാണ് പൊലീസ്.
ഞാലുവയല് സ്വദേശിനി ഫാത്തിമ (11) എന്ന വിദ്യാർഥിനിയുടെ മരണത്തിന് പിന്നാലെയാണ് മന്ത്രവാദ ചികിത്സയെത്തുടർന്ന് മുമ്പ് സംഭവിച്ചതെന്ന് കരുതുന്ന മരണങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. സിറ്റി ആസാദ് റോഡിലെ 70കാരി, അവരുെട മകൻ, സഹോദരി എന്നിവരുടെ മരണകാരണത്തെക്കുറിച്ചാണ് അന്വേഷണം.
2014, 2016, 2018 വർഷങ്ങളിലാണ് ഒരേ കുടുംബത്തിലെ മൂന്നുപേർ മരിച്ചത്. മരിച്ച 70കാരിയുടെ മകനിൽനിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. എന്നാൽ, കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കുറുവ സ്വദേശിയുടെ മരണത്തെക്കുറിച്ചും സമാന പരാതി ഉയർന്നിട്ടുണ്ട്.
അതിനിടെ, ഫാത്തിമയുടെ മരണത്തിൽ ബാലാവകാശ കമീഷനും കേസെടുത്തു. സംഭവത്തിൽ ജില്ല കലക്ടർ, പൊലീസ് കമീഷണർ എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് കമീഷൻ ചെയർമാൻ അറിയിച്ചു. ഫാത്തിമയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് രക്ഷിതാക്കളെ ചോദ്യം ചെയ്തുവരുകയാണ്.
ഫാത്തിമക്ക് മതിയായ ചികിത്സ കിട്ടിയിട്ടില്ലെന്നും മതപരമായ ചില ജപിച്ചൂതലുകൾ നടത്തിയെന്നുമുള്ള പരാതി കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ അറിയിച്ചിരുന്നു.
ഫാത്തിമയുടെ മരണത്തിൽ രക്ഷിതാക്കളുടെ പങ്ക് പരിശോധിക്കുന്നുണ്ടെന്നും പരാതിയുയർന്ന സമാനമായ മരണങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ശ്വാസകോശത്തിലെ അണുബാധയാണ് ഫാത്തിമയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. രോഗം വരുമ്പോൾ ജപിച്ചൂതലുകൾ ഉൾപ്പെടെയുള്ള ആചാര ക്രിയകളിൽ അഭയം തേടുന്നതാണ് ഇത്തരം മരണങ്ങൾക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. കുഞ്ഞിപ്പള്ളി സ്വദേശിയായ ഒരു ഇമാമാണ് മന്ത്രവാദത്തിന് നേതൃത്വം നല്കുന്നതെന്നാണ് റിപ്പോർട്ട്.
മന്ത്രവാദ ചികിത്സക്കിടെ പെൺകുട്ടിയുടെ മരണം; കർശന നടപടി വേണം –എം.ജി.എം
കണ്ണൂർ: സിറ്റി ഞാലുവയൽ പ്രദേശത്തെ 11കാരിക്ക് കടുത്ത പനിബാധിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും വൈദ്യചികിത്സ നൽകാത്തതിനെ തുടർന്ന് മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എം.ജി.എം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. രോഗം വന്നാൽ ചികിത്സിക്കണമെന്നും അതത് കാലഘട്ടത്തിൽ ലഭ്യമാകുന്ന മികച്ച ചികിത്സതന്നെ രോഗിക്ക് ലഭ്യമാക്കണമെന്നുമുള്ള ഇസ്ലാമിക നിർദേശങ്ങൾക്ക് വിരുദ്ധമായി നടത്തുന്ന ഇത്തരം മന്ത്രവാദ ചികിത്സയെ ഒന്നിച്ചെതിർക്കാൻ പൊതുകൂട്ടായ്മകൾ രൂപവത്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.'സ്ത്രീധനം തടയുക; സ്ത്രീത്വത്തെ ആദരിക്കുക' എന്ന പ്രമേയവുമായി എം.ജി.എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. എം.ജി.എം ജില്ല പ്രസിഡൻറ് കെ.പി. ശരീഫ ടീച്ചർ അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. സുൾഫിക്കർ അലി, ജില്ല സെക്രട്ടറി ഡോ. എ.എ. ബഷീർ, ഓർഗനൈസിങ് സെക്രട്ടറി ഇസ്ഹാഖലി കല്ലിക്കണ്ടി, എം.ജി.എം സംസ്ഥാന സെക്രട്ടറി ശമീമ ഇസ്ലാഹിയ്യ തുടങ്ങിയവർ സംസാരിച്ചു.
മന്ത്രവാദ ചികിത്സ അനിസ്ലാമികം –കെ.എൻ.എം
കണ്ണൂർ: മന്ത്രവാദ ചികിത്സ അനിസ്ലാമികമെന്ന് കെ.എൻ.എം മർകസുദ്ദഅവ ജില്ല സെക്രട്ടറിയേറ്റ്. രോഗം വന്നാൽ ചികിത്സിക്കുകയും എല്ലാ രോഗത്തിന്നും ചികിത്സയുണ്ടെന്നുമുള്ള പ്രവാചക വചനമുണ്ടായിട്ടും ഇതെല്ലാം അവഗണിച്ച് പുരോഹിതന്മാർ മന്ത്രിച്ചൂതിത്തരുന്ന വെള്ളത്തിെൻറയും നൂലിെൻറയും തകിടിെൻറയും ചൂരൽ ചികിത്സയുടെയും പിറകെ പോകുന്നവർ മതത്തെയും മാനവികതയെയും ഒരുപോലെ നിന്ദിക്കുകയാണെന്ന് സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
മന്ത്രവാദ ചികിത്സയുടെ പേരിലുള്ള മരണങ്ങൾ തുടർക്കഥയാകുമ്പോൾ വിഷയം മതസമൂഹവും പൊതുസമൂഹവും ഭരണകൂടവും ഗൗരവത്തിലെടുക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന ഉപാധ്യക്ഷൻ പ്രഫ. ശംസുദ്ദീൻ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു.
കെ.എൽ.പി. ഹാരിസ്, പ്രഫ. ഇസ്മയിൽ കരിയാട്, ജില്ല സെക്രട്ടറി സി.സി. ശക്കീർ ഫാറൂഖി, ടി. മുഹമ്മദ് നജീബ്, ഡോ. അബ്ദുൽ ജലീൽ ഒതായി, പി.ടി.പി. മുസ്തഫ, റമീസ് പാറാൽ, സൈദ് കൊളേക്കര, സാദിഖ് മാട്ടൂൽ, ആർ. അബ്ദുൽ ഖാദർ സുല്ലമി, അതാ ഉള്ള ഇരിക്കൂർ, അബ്ദുൽ ജബ്ബാർ മൗലവി പൂതപ്പാറ, വി.വി. മഹമൂദ്, ഉമ്മർ കടവത്തൂർ, റാഫി പേരാമ്പ്ര, നാസർ ധർമടം, ടി.കെ.സി. അഹമ്മദ്, സി.ടി. ആയിഷ, കെ.പി. ഹസീന, കെ. സുഹാന, കെ.വി. ഉമ്മർ, അശ്രഫ് മമ്പറം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.