ന്യൂഡൽഹി: ഗാസിയാബാദിൽ സ്ഥിരതാമസമാക്കിയ അടുത്ത ബന്ധുവിെൻറ വിവാഹ ആഘോഷത്തിൽ പ ങ്കെടുക്കാനും ഉത്തരേന്ത്യൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനുമായെത്തിയത ായിരുന്നു തീപിടിത്തത്തിൽപെട്ട ചേരാനല്ലൂർ, ചോറ്റാനിക്കര, ആലുവ എന്നിവിടങ്ങളിൽന ിന്നുള്ള 13 അംഗ സംഘം.
അപകടത്തിൽ മരിച്ച നളിനി അമ്മയുടെ സഹോദരിയുടെ ചെറുമകൾ പല്ലവിയുടേതായിരുന്നു വിവാഹം. എട്ടാം തീയതി നടന്ന വിവാഹത്തിന് തലേന്നു വൈകീട്ടാണ് സംഘം ഗാസിയാബാദിൽ എത്തിയത്. തുടർന്ന് ആഗ്ര സന്ദശിച്ച സംഘം 10ാം തീയതി ഡൽഹിയിലെത്തി അർപ്പിത പ്ലാസയിൽ മുറിയെടുത്തു. ബുധനാഴ്ച രാവിലെ 6.45നുള്ള ട്രെയിനിൽ ഹരിദ്വാറിലേക്ക് പോവുകയും തുടർന്ന് 14ാം തീയതി അമൃത്സറിൽനിന്ന് വിമാനം വഴി കൊച്ചിയിലേക്ക് പോവാനുമായിരുന്നു പദ്ധതി. ഇതിന് വേണ്ടി ഒരുങ്ങുന്നതിനിടെയാണ് ദാരുണ സംഭവം. ജയശ്രീയും നളിനി അമ്മയും ഒരുമുറിയിലായിരുന്നു താമസിച്ചത്. മറ്റുള്ളവർ അടുത്തടുത്ത മുറികളിലായിരുന്നു. അപകടം ആദ്യം അറിഞ്ഞ ജയശ്രീയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇവരുടെ അടുത്തേക്ക് പോയ വിദ്യാസഗറും അപകടത്തിൽപ്പെട്ടുവെന്നാണ് കരുതുന്നത്.
ജയശ്രീയുടെ മൃതദേഹമാണ് ആദ്യം തിരിച്ചറിഞ്ഞത്. അമ്മയുടേയും വിദ്യാസാഗറിേൻറയും മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. ഫയർഫോഴ്സ് എത്തി ജനൽ ചില്ലുകൾ തകർത്താണ് മറ്റുള്ളവരെ രക്ഷിച്ചത്. പുക ശ്വസിച്ചുണ്ടായ അസ്വസ്ഥതകൾ ഒഴികെ മറ്റു പരിക്കുകളൊന്നും ഇവർക്കുണ്ടായിട്ടില്ല. രക്ഷപ്പെട്ടവരെ ഉടനെ കരോൾ ബാഗിലുള്ള സ്വകാര്യ റെസ്റ്റ് ഹൗസിലേക്ക് മാറ്റി.
വിദ്യാസാഗറിെൻറ ഭാര്യ മാധുരി, മകൻ വിഷ്ണു, നളിനി അമ്മയുടെ മൂത്തമകൻ സോമശേഖരൻ, ഭാര്യ ബീന, മകൾ സുധ, ഭർത്താവ് സുരേന്ദ്രൻ, ജയശ്രീയുടെ മക്കളായ ഗൗരി ശങ്കർ, നളിനിയമ്മയുടെ ആലുവയിൽ താമസിക്കുന്ന സഹോദരി സരസ്വതി, ഭർത്താവ് വിജയകുമാർ, മകൻ ശ്രീകേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. ജയശ്രീയുടെ മകൻ ഹരിഗോവിന്ദ് ജോലിയാവശ്യാർഥം തിങ്കളാഴ്ച മുംബൈയിലേക്ക് മടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.