തിരുവനന്തപുരം: നോട്ട് നിരോധനം മൂലം ടൂറിസം മേഖലയില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയതായി മന്ത്രി കടകംപള്ളി അറിയിച്ചു. മുന്‍കൂര്‍ ബുക്കിങ്ങില്‍ 25 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായി. വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ 15 മുതല്‍ 20 ശതമാനം വരെയും ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവില്‍ 20 മുതല്‍ 40 ശതമാനം വരെയും കുറവുണ്ടായി. ഹോട്ടലുകളുടെ ഫുഡ് ആന്‍ഡ് ബിവറേജസ് വില്പനയിൽ 20 മുതല്‍ 25 ശതമാനം വരെ ഇടിവുണ്ടായി.
കോണ്‍ഫറന്‍സുകള്‍, മീറ്റിങ്ങുകള്‍, സാഹസിക ടൂറിസം എന്നിവയെയും ബാധിച്ചു. മദ്യവില്പന നിയന്ത്രണങ്ങള്‍ മൂലം കെ.ടി.ഡി.സിയുടെ 22 ബിയര്‍ പാര്‍ലറുകള്‍ അടച്ചുപൂട്ടേണ്ടിവന്നു. ഇതുമൂലം കെ.ടി.ഡി.സിക്ക് 58.02 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കടകംപള്ളി അറിയിച്ചു. സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി രൂപവത്കരിച്ചിട്ടുണ്ടെന്നും ഇതിനായി 900 കോടി അനുവദിച്ച് ബുധനാഴ്ച ഉത്തരവിറക്കിയെന്നും മന്ത്രി .സി. രവീന്ദ്രനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.