കോവിഡിന്‍റെ മറവിൽ പ​ണി​യെ​ടു​ക്കാ​തെ ഡെൻറൽ കോളജ്​ ഡോ​ക്​​ട​ർ​മാ​ർ

കോ​ഴി​ക്കോ​ട്​: കോ​വി​ഡി​‍െൻറ മ​റ​വി​ൽ പ​ണി​യെ​ടു​ക്കാ​തെ ​െഡ​ൻ​റ​ൽ കോ​ള​ജി​ലെ ഡോ​ക്​​ട​ർ​മാ​ർ. കോ​വി​ഡ്​ വ​ന്ന്​ ഒ​രു വ​ർ​ഷ​മാ​യി​ട്ടും ഡെൻറ​ൽ കോ​ള​ജി​‍െൻറ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യാ​ണ്​ ന​ട​ക്കു​ന്ന​ത്.

ന​ന്നാ​യി ഇ​ള​കു​ന്ന പ​ല്ലു​ക​ൾ പ​റി​ക്കു​ന്നു എ​ന്ന​തി​ന​പ്പു​റം ശ​സ്​​ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ കേ​സു​ക​ൾ കൈ​കാ​ര്യം​ചെ​യ്യാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക്​ മ​ടി​യാ​ണ്. സ്വ​കാ​ര്യ ഡെൻറ​ൽ ക്ലി​നി​ക്കു​ക​ളെ​ല്ലാം കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​േ​മ്പാ​ഴാ​ണ്​ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​കേ​ണ്ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി കോ​വി​ഡി​‍െൻറ പേ​രി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

കോ​വി​ഡി​നു​മു​മ്പ്​ ദി​വ​സ​വും 500ഓ​ളം പു​തി​യ കേ​സു​ക​ൾ എ​ത്തി​യി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ ശ​രാ​ശ​രി 150 കേ​സു​ക​ൾ മാ​ത്ര​മാ​ണ്​ വ​രു​ന്ന​ത്.

അ​തി​ൽ ഭൂ​രി​ഭാ​ഗം പേ​രോ​ടും കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്യും.  ചെ​റി​യ കേ​സു​ക​ൾ​ക്ക്​ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി ഉ​ട​ൻ ഫ​ലം ല​ഭി​ക്കു​ന്ന​തി​നാ​ൽ അ​ന്നു​ത​ന്നെ ചി​കി​ത്സ ല​ഭി​ക്കും.

എ​ന്നാ​ൽ, ശ​സ്​​ത്ര​ക്രി​യ​ക​ൾ​പോ​ലു​ള്ള കേ​സു​ക​ൾ​ക്ക്​ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ണ്. അ​തി​‍െൻറ ഫ​ലം ല​ഭി​ക്കാ​ൻ ര​ണ്ടു ദി​വ​സം എ​ടു​ക്കും. അ​തി​നു​ശേ​ഷം ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​ട്ടു​ വേ​ണം ശ​സ്​​ത്ര​ക്രി​യ​ക്ക്​ തീ​യ​തി കു​റി​ക്കാ​ൻ. പ​ല രോ​ഗി​ക​ളും ഇ​തി​നാ​ൽ​ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​െ​ള​യും ക്ലി​നി​ക്കു​ക​ളെ​യും ആ​ശ്ര​യി​ക്കു​ക​യാ​ണ്.

പ​ല്ലി​‍െൻറ എ​ക്​​സ്​​റേ​ക​ളും വേ​ണ്ട​വി​ധ​ത്തി​ൽ ന​ട​ക്കു​ന്നി​ല്ല. ഐ.​ഒ.​പി എ​ക്​​സ്​​റേ, ഒ.​പി.​ജി സ്​​കാ​നി​ങ്​ എ​ന്നി​വ​യാ​ണ്​ പ​ല്ലി​‍െൻറ അ​വ​സ്​​ഥ​യ​റി​യാ​ൻ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തു​ന്ന എ​ക്​​സ്​​റേ​ക​ൾ.  10 രൂ​പ​യാ​ണ്​ ഐ.​ഒ.​പി​ക്ക്​ ഇ​ടാ​ക്കു​ന്ന​ത്. ഒ.​പി.​ജി​ക്കാ​ണെ​ങ്കി​ൽ 75 രൂ​പ​യും.

വാ​യ​ക്കു​ള്ളി​ൽ കൈ​യി​ടേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ കോ​വി​ഡ്​ കാ​ല​ത്ത്​ ഐ.​ഒ.​പി എ​ക്​​സ്​​റേ ആ​ശു​പ​ത്രി​യി​ൽ ചെ​യ്യു​ന്നി​ല്ല. പ​ക​രം ഒ.​പി.​ജി സ്​​കാ​നി​ങ്ങി​നാ​ണ്​ എ​ഴു​തു​ന്ന​ത്. അ​ത്​ പ​ല​പ്പോ​ഴും പു​റ​ത്തു​നി​ന്ന്​ ചെ​യ്യാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Dental college activity partial under covid's cover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.