കോവിഡിന്റെ മറവിൽ പണിയെടുക്കാതെ ഡെൻറൽ കോളജ് ഡോക്ടർമാർ
text_fieldsകോഴിക്കോട്: കോവിഡിെൻറ മറവിൽ പണിയെടുക്കാതെ െഡൻറൽ കോളജിലെ ഡോക്ടർമാർ. കോവിഡ് വന്ന് ഒരു വർഷമായിട്ടും ഡെൻറൽ കോളജിെൻറ പ്രവർത്തനം ഭാഗികമായാണ് നടക്കുന്നത്.
നന്നായി ഇളകുന്ന പല്ലുകൾ പറിക്കുന്നു എന്നതിനപ്പുറം ശസ്ത്രക്രിയ ആവശ്യമായ കേസുകൾ കൈകാര്യംചെയ്യാൻ ആശുപത്രി അധികൃതർക്ക് മടിയാണ്. സ്വകാര്യ ഡെൻറൽ ക്ലിനിക്കുകളെല്ലാം കൃത്യമായി പ്രവർത്തിക്കുേമ്പാഴാണ് സാധാരണക്കാർക്ക് ആശ്വാസമാകേണ്ട സർക്കാർ ആശുപത്രി കോവിഡിെൻറ പേരിൽ മുടങ്ങിക്കിടക്കുന്നത്.
കോവിഡിനുമുമ്പ് ദിവസവും 500ഓളം പുതിയ കേസുകൾ എത്തിയിരുന്ന ആശുപത്രിയിൽ ഇപ്പോൾ ശരാശരി 150 കേസുകൾ മാത്രമാണ് വരുന്നത്.
അതിൽ ഭൂരിഭാഗം പേരോടും കോവിഡ് പരിശോധന നടത്തി വരാൻ ആവശ്യപ്പെട്ട് തിരിച്ചയക്കുകയും ചെയ്യും. ചെറിയ കേസുകൾക്ക് ആൻറിജൻ പരിശോധന നടത്തി ഉടൻ ഫലം ലഭിക്കുന്നതിനാൽ അന്നുതന്നെ ചികിത്സ ലഭിക്കും.
എന്നാൽ, ശസ്ത്രക്രിയകൾപോലുള്ള കേസുകൾക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാണ്. അതിെൻറ ഫലം ലഭിക്കാൻ രണ്ടു ദിവസം എടുക്കും. അതിനുശേഷം ആശുപത്രിയിലെത്തിയിട്ടു വേണം ശസ്ത്രക്രിയക്ക് തീയതി കുറിക്കാൻ. പല രോഗികളും ഇതിനാൽതന്നെ സ്വകാര്യ ആശുപത്രികെളയും ക്ലിനിക്കുകളെയും ആശ്രയിക്കുകയാണ്.
പല്ലിെൻറ എക്സ്റേകളും വേണ്ടവിധത്തിൽ നടക്കുന്നില്ല. ഐ.ഒ.പി എക്സ്റേ, ഒ.പി.ജി സ്കാനിങ് എന്നിവയാണ് പല്ലിെൻറ അവസ്ഥയറിയാൻ ആശുപത്രിയിൽ നടത്തുന്ന എക്സ്റേകൾ. 10 രൂപയാണ് ഐ.ഒ.പിക്ക് ഇടാക്കുന്നത്. ഒ.പി.ജിക്കാണെങ്കിൽ 75 രൂപയും.
വായക്കുള്ളിൽ കൈയിടേണ്ടിവരുന്നതിനാൽ കോവിഡ് കാലത്ത് ഐ.ഒ.പി എക്സ്റേ ആശുപത്രിയിൽ ചെയ്യുന്നില്ല. പകരം ഒ.പി.ജി സ്കാനിങ്ങിനാണ് എഴുതുന്നത്. അത് പലപ്പോഴും പുറത്തുനിന്ന് ചെയ്യാനാണ് ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.