തിരുവനന്തപുരം: പക്ഷാഘാത ലക്ഷണവുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ നാലര മണിക്കൂർ വീൽചെയറിലിരുത്തിയ ശേഷം പറഞ്ഞുവിെട്ടന്ന പരാതിയിൽ സർക്കാർ രണ്ടര ലക്ഷം രൂപ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കുളത്തൂപുഴ ചോഴിയക്കോട് അനിത മന്ദിരത്തിൽ അനിതക്ക് നഷ്ടപരിഹാരം നൽകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കുമാണ് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവ് നൽകിയത്.
കൂലിപ്പണിക്കാരനായ അനിതയുടെ ഭർത്താവിനെ കഴിഞ്ഞ ജനുവരി 12 നാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ നാലരമണിക്കൂർ വീൽചെയറിലിരുത്തിയ ശേഷം വീട്ടിലേക്കയച്ചു. രാത്രി നിലമേലിൽ എത്തിയപ്പോൾ രോഗി അവശനായി. വീണ്ടും കടയ്ക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കൽ കോളജിൽ തിരികെ കൊണ്ടുപോകാൻ നിർദേശിച്ചു. രാത്രി ശ്രീചിത്രാ മെഡിക്കൽ െസൻററിൽ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സ നൽകിയെങ്കിലും ഇടതുവശം പൂർണമായും തളർന്നു.
മെഡിക്കൽ കോളജിലെ ഡോക്ടർമാർ യഥാസമയം ചികിത്സ നൽകിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുെന്നന്ന പരാതിക്കാരിയുടെ വാദം കമീഷൻ അംഗീകരിച്ചു. ഇക്കാര്യം മെഡിക്കൽ കോളജ് നിഷേധിച്ചില്ല. ചികിത്സക്ക് രണ്ടര ലക്ഷം രൂപ ചെലവായെന്ന ശ്രീചിത്രയുടെ സർട്ടിഫിക്കറ്റ് പരാതിക്കാരി ഹാജരാക്കി. വിദൂരസ്ഥലങ്ങളിൽനിന്നെത്തുന്ന രോഗികൾക്ക് മാനുഷിക പരിഗണന നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.