പുസ്തകങ്ങളയക്കാൻ ഇനി ചെലവേറും; തപാൽ വകുപ്പ് രജിസ്ട്രേഡ് പ്രിന്റഡ് ബുക്സ് സേവനം നിർത്തി

കോ​ഴി​ക്കോ​ട്: ​സം​സ്ഥാ​ന​ത്തെ പു​സ്ത​ക പ്ര​സാ​ധ​ക സ്ഥാ​പ​ന​ങ്ങ​ളെ​യാ​കെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും​വി​ധം ത​പാ​ൽ വ​കു​പ്പ് ര​ജി​സ്ട്രേ​ഡ് പ്രി​ന്റ​ഡ് ബു​ക്സ്, ര​ജി​സ്ട്രേ​ഡ് പാ​റ്റേ​ൺ ആ​ൻ​ഡ് സാ​മ്പി​ൾ പാ​ക്ക​റ്റ് എ​ന്നീ സേ​വ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി. പ്ര​സാ​ധ​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചു​രു​ങ്ങി​യ ചെ​ല​വി​ൽ പു​സ്ത​കം വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ബു​ക്സ് വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യു​ള്ള ന​ട​പ​ടി​യി​ൽ ഇ​ല്ലാ​താ​യ​ത്. നേ​ര​ത്തേ നി​ല​വി​ലു​ള്ള ബു​ക്ക് പോ​സ്റ്റ് സേ​വ​നം വ​ഴി പു​സ്ത​ക​ങ്ങ​ൾ അ​യ​ക്കാ​മെ​ങ്കി​ലും അ​തി​ന് ചെ​ല​വ് വ​ലി​യ​തോ​തി​ൽ കൂ​ടും. നൂ​റ് ഗ്രാം ​തൂ​ക്ക​മു​ള്ള ബു​ക്ക് അ​യ​ക്കാ​ൻ നേ​ര​ത്തേ ജി.​എ​സ്.​ടി ഉ​ൾ​പ്പെ​ടെ 21 രൂ​പ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന​ത് ബു​ക്ക് പോ​സ്റ്റ് സേ​വ​ന​ത്തി​ലേ​ക്ക് മാ​റു​മ്പോ​ൾ 28 രൂ​പ​യും 500 ഗ്രാം ​ബു​ക്ക് അ​യ​ക്കാ​ൻ 26 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് 57 രൂ​പ​യു​മാ​യി ഉ​യ​രും.

ചൊ​വ്വാ​ഴ്ച നി​ല​വി​ൽ​വ​ന്ന പു​തി​യ പ​രി​ഷ്‍കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ സേ​വ​ന​ങ്ങ​ളു​ടെ പേ​രു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ക​യും ക്ര​മീ​ക​ര​ണ​മു​ണ്ടാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യു​ള്ള പ​രി​ഷ്‍കാ​രം പോ​സ്റ്റ് ഓ​ഫി​സ് കൗ​ണ്ട​റു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ​യും വെ​ട്ടി​ലാ​ക്കി.​ പോ​സ്റ്റ​ൽ വ​കു​പ്പി​ന്റെ സോ​ഫ്റ്റ് വെ​യ​റി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ക്ര​മീ​ക​ര​ണം പെ​ട്ടെ​ന്ന് ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും ജീ​വ​ന​ക്കാ​ർ​ക്കോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ ഇ​തു​സം​ബ​ന്ധി​ച്ച ഒ​ര​റി​യി​പ്പും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. സേ​വ​നം മോ​ശ​മെ​ന്ന് വ​രു​ത്തി സ്വ​കാ​ര്യ മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​നാ​ണ് പു​തി​യ പ​രി​ഷ്‍കാ​ര​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

പു​സ്ത​ക​ങ്ങ​ൾ അ​യ​ക്കു​ന്ന​തി​ന് പോ​സ്റ്റ​ൽ നി​ര​ക്കി​ലു​ണ്ടാ​യ വ​ർ​ധ​ന വാ​യ​ന​ക്കാ​ർ​ക്കും പ്ര​സാ​ധ​ക​ർ​ക്കും വ​ൻ തി​രി​ച്ച​ടി​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഫോ​ർ മു​സ്‍ലിം പ​ബ്ലി​ഷേ​ഴ്സ് (എ.​എം.​പി) സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് കു​റ്റി​ക്കാ​ട്ടൂ​ർ പ​റ​ഞ്ഞു. മി​ക്ക പു​സ്ത​ക​ശാ​ല​ക​ളും ഓ​ൺ​ലൈ​നാ​യി ഓ​ർ​ഡ​ർ സ്വീ​ക​രി​ച്ചാ​ണ് പു​സ്ത​ക​ങ്ങ​ൾ വാ​യ​ന​ക്കാ​ര​ന് എ​ത്തി​ക്കു​ന്ന​ത്. ഇ​ട​നി​ല​ക്കാ​ർ​ക്കു​ള്ള ക​മീ​ഷ​ൻ വാ​യ​ന​ക്കാ​ര​ന് ഇ​ള​വാ​യി ല​ഭി​ക്കു​ന്ന​ത് ഫ​ല​ത്തി​ൽ ഇ​ല്ലാ​താ​വു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു.

പ​രി​ഷ്‍കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ര​ജി​സ്ട്രേ​ഡ് ലെ​റ്റ​റു​ക​ൾ ര​ണ്ട് കി​ലോ​വ​രെ അ​യ​ക്കാ​മാ​യി​രു​ന്ന​ത് 500 ഗ്രാം ​ആ​ക്കി കു​റ​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​ല​ക്ട്രോ​ണി​ക് മ​ണി ഓ​ർ​ഡ​ർ (ഇ.​എം.​ഒ) 5000 രൂ​പ​യാ​യി​രു​ന്ന​ത് 10,000 ആ​ക്കി വ​ർ​ധി​പ്പി​ച്ചു.

പ​ര​മാ​വ​ധി അ​ഞ്ചു​ഗ്രാം തൂ​ക്ക​മു​ള്ള ര​ജി​സ്ട്രേ​ഡ് പോ​സ്റ്റ് കാ​ർ​ഡ് സേ​വ​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ര​ജി​സ്ട്രേ​ഡ് ബു​ക്ക് പാ​ക്ക​റ്റ് -ബു​ക്ക് പോ​സ്റ്റും ര​ജി​സ്​​ട്രേ​ഡ് പീ​രി​യോ​ഡി​ക്ക​ൽ​സ് -പീ​രി​യോ​ഡി​ക്ക​ൽ പോ​സ്റ്റും ബി​സി​ന​സ് പാ​ർ​സ​ൽ സ​ർ​വി​സ് -ഇ​ന്ത്യ പോ​സ്റ്റ് പാ​ർ​സ​ൽ കോ​ൺ​ട്രാ​ക്റ്റ്വ​ലും ര​ജി​സ്ട്രേ​ഡ് പാ​ർ​സ​ൽ -ഇ​ന്ത്യ പോ​സ്റ്റ് പാ​ർ​സ​ൽ ​റീ​ട്ടെ​യി​ലും വാ​ല്യു പേ​യ​ബ്ൾ പോ​സ്റ്റ് (വി.​പി.​പി) ഡി.​ഒ.​ഡി റി​ട്ടെ​യി​ലു​മാ​ക്കി പേ​ര് മാ​റ്റു​ക​യും ചെ​യ്തു. പുതിയ പോ​സ്റ്റ് ഓ​ഫി​സ് ആ​ക്ടി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​ഷ്‍കാ​ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Tags:    
News Summary - Department of Posts has stopped the service of registered printed books

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.