പൊതുമുതൽ നശിപ്പിച്ച കേസിൽ സ്പീക്കർ എ.എൻ ഷംസീർ അടക്കമുള്ള പ്രതികളെ വെറുതെവിട്ടു

കണ്ണൂർ: കലക്ടറേറ്റ് മാർച്ചിനിടെയുണ്ടായ അക്രമസംഭവവുമായി ബന്ധ​പ്പെട്ട കേസിൽ സ്പീക്കർ എ.എൻ. ഷംസീർ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. 2012ലാണ് കേസിനാസ്പദമായ സംഭവം.

പെൻഷൻ പ്രായം ഉയർത്താനുള്ള അന്നത്തെ യു.ഡി.എഫ് സർക്കാറിന്റെ തീരുമാനത്തിനെതിരെ എൽ.ഡി.വൈ.എഫ് നടത്തിയ കലക്ടറേറ്റ് മാർച്ച് അക്രമാസക്തമായിരുന്നു. തുടർന്ന് സമരക്കാർ പൊലീസിന് നേരെ ക​ല്ലെറിയുകയും വ്യാപകനാശം വരുത്തുകയും ചെയ്തു. കണ്ണൂർ ടൗൺ പൊലീസാണ് പൊതുമുതൽ നശിപ്പിച്ചെന്ന കേസ് രജിസ്റ്റർ ചെയ്തത്.

അന്ന് ഡി.വൈ.എഫ്.ഐ നേതാക്കളായിരുന്ന സ്പീക്കർ എ.എൻ. ഷംസീർ, കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി പി.കെ. ശബരീഷ് കുമാർ, മഹേഷ് കക്കത്ത് എന്നിവരടക്കം 69 പ്രതികളാണ് കേസിൽ ആകെയുള്ളത്.

സംഭവം നടന്ന് 11 വർഷത്തിനുശേഷം കണ്ണൂർ അസി. സെഷൻസ് കോടതിയാണ് കേസിലെ എല്ലാ പ്രതികളെയും കുറ്റക്കാരല്ലെന്ന് കാണിച്ച് വെറുതെ വിട്ടത്. പര്യാപ്തമായ തെളിവിന്റെ അഭാവത്തിലാണ് കോടതി വിധി.

Tags:    
News Summary - Destruction of public property, the accused including Speaker AN Shamseer were acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.