മാനന്തവാടി: ക്ഷേത്രത്തിലെത്തിയ ദേവസ്വം മന്ത്രിക്ക് പ്രസാദം നൽകിയില്ലെന്നാരോപിച്ച് ശാന്തിക്കാരനെ സസ്പെൻഡ ് ചെയ്തത് വിവാദമാകുന്നു. വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരൻ കെ.വി. ശ്രീജേഷ് നമ്പൂതിരിക്കെതിരെയാണ് മലബാർ ദേവസ്വം ബോർഡ് കമീഷണറുടെ ശിപാർശ പ്രകാരം വള്ളിയൂർക്കാവ് ദേവസ്വം ട്രസ്റ്റി ബോർഡ് മാർച്ച് എട്ടിന് നടപടി എടുത്തത്. ഒരുവർഷം മുമ്പ് നടന്നതായി പറയുന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായത്. കഴിഞ്ഞദിവസം വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തറിയിച്ചത്.
2018 മാർച്ച് 25നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിൽ എത്തിയത്. വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിെൻറ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി വന്നത്.
അന്നൊന്നും ഉണ്ടാകാത്ത ആരോപണമാണ് ഇപ്പോൾ ഉയർന്നതും നടപടിയുണ്ടായതും. ഇൗ വർഷത്തെ ഉത്സവം നടക്കുന്നതിനിടെ നടപടിയുണ്ടായത് വിശ്വാസികൾക്കിടയിൽ അമർഷത്തിനിടയാക്കി. പുതുതായി നിയമിക്കപ്പെട്ട പാരമ്പര്യേതര ട്രസ്റ്റിയാണ് ഇതിനുപിന്നിലെന്ന ആക്ഷേപം ദേവസ്വം ജീവനക്കാരിൽനിന്ന് ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.