തിരുവനന്തപുരം: പൊലീസ് നവീകരണത്തിെൻറ പേരിൽ ഡി.ജി.പി നടത്തിയത് സർവത്ര ചട്ടലം ഘനം. ചട്ടലംഘനം നടത്തും, സ്റ്റോർസ് പർച്ചേസ് മാനുവൽ പാലിക്കണമെന്ന് നിർദേശിച് ച് ഭരണാനുമതി നൽകും, വീണ്ടും ചട്ടലംഘനം നടത്തും... ഇതാണ് പൊലീസ് നവീകരണത്തിെൻറ ആക െത്തുക. ക്രമവിരുദ്ധമായി നടത്തിയ കാര്യങ്ങളെല്ലാം ആഭ്യന്തരവകുപ്പ് സാധൂകരിക്കുക യും ചെയ്തു. ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങാൻ ഡി.ജി.പി പുറത്തിറക്കിയ ഉത്തരവ് ആഭ്യന ്തരവകുപ്പ് സാധൂകരിച്ചത് കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. പിന ്നാലെ പൊലീസിനായി ടെൻഡറില്ലാതെ സ്പെക്ട്രം അനലൈസർ വാങ്ങിയത്, പത്തനംതിട്ടക്ക് അനുവദിച്ച പരിശീലനകേന്ദ്രം കൊച്ചിയിലേക്ക് മാറ്റിയത്, നിർമാണകരാർ കൈമാറിയത് തുടങ്ങി ചട്ടങ്ങൾ കാറ്റിൽപറത്തി നടത്തിയ നിരവധി പ്രവർത്തനങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
നാലു വർഷത്തിനിടയിൽ പൊലീസിൽ നടന്ന 151 കോടിയുടെ നവീകരണങ്ങളിൽ ഭൂരിഭാഗവും ചട്ടവിരുദ്ധമായിരുന്നെന്നാണ് വ്യക്തമാകുന്നത്. മാർഗനിർദേശങ്ങൾ പാലിക്കാെതയും മുൻകൂർ അനുമതി വാങ്ങാതെയും ഡി.ജി.പി കൈക്കൊണ്ട നടപടികളെല്ലാം സർക്കാർ കണ്ണടച്ച് അംഗീകരിക്കുകയായിരുന്നു. പൊലീസിനായി സ്പെക്ട്രം അനലൈസറും സിഗ്നൽ ഹണ്ടറും വാങ്ങിയത് ഉദാഹരണം.
ഡൽഹി ആസ്ഥാനമായ അഗ്മടെൽ ഇന്ത്യ എന്ന സ്ഥാപനത്തിൽനിന്ന് 26,30,429 രൂപക്ക് സ്പെക്ട്രം അനലൈസറും സിഗ്നൽ ഹണ്ടറും വാങ്ങാനായിരുന്നു അനുമതി. എന്നാൽ, കരാർ പ്രകാരം കമ്പനി സാധനങ്ങള്‍ കൈമാറിയില്ല. തുടർന്ന് ടെൻഡർ ക്ഷണിക്കാതെ ബംഗളൂരു ആസ്ഥാനമായ കണ്‍വെർജൻറ് ടെക്നോളീസ് എന്ന സ്ഥാപനത്തിൽനിന്ന് 27,95,038 രൂപക്ക് വാങ്ങി. ഇതിൽ ടെൻഡർ ക്ഷണിച്ചില്ലെന്ന് മാത്രമല്ല സ്ഥാപനം മാറിയത് സർക്കാറിനെ അറിയിച്ചതുമില്ല.
ഉപകരണങ്ങള്‍ നൽകിയശേഷമാണ് പണത്തിനു ഡി.ജി.പി സർക്കാറിന് കത്ത് കൈമാറിയത്. ചട്ടലംഘനം ബോധ്യമായിട്ടും സ്റ്റോർ പർച്ചേഴ്സ് മാനുവൽ പാലിക്കണമെന്ന താക്കീത് നൽകി നടപടി സർക്കാർ സാധൂകരിച്ചു. പത്തനംതിട്ടയിൽ 90 ലക്ഷം ചെലവാക്കി പരിശീലനകേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി കൊച്ചിയിലേക്ക് മാറ്റിയതും സർക്കാറിനെ അറിയിക്കാതെയായിരുന്നു. കൊച്ചിയിൽ നിർമാണം തുടങ്ങിയശേഷമാണ് സർക്കാറിനെ അറിയിച്ചത്. ഇൗ നടപടിയും സർക്കാർ അംഗീകരിച്ചു.
ആഭ്യന്തര സെക്രട്ടറി അന്വേഷിക്കും
തിരുവനന്തപുരം: പൊലീസ് നവീകരണങ്ങളുടെ പേരിൽ നടന്ന അഴിമതികൾ നിരത്തുന്ന സി.എ.ജി റിപ്പോർട്ടിൽ അന്വേഷണത്തിന് സർക്കാർ. പദ്ധതികളുടെ നടത്തിപ്പിൽ ക്രമക്കേട് നടന്നോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
പൊലീസിന് ഉപകരണങ്ങള്‍ വാങ്ങിയതിൽ ക്രമക്കേട് നടന്നോ വാഹനങ്ങൾ വാങ്ങിയത് മാനദണ്ഡപ്രകാരമാണോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഉപകരണങ്ങൾ വാങ്ങുന്നതിൽ സ്റ്റോർ പർച്ചേസ് മാനുവലും കേന്ദ്ര വിജിലൻസ് കമീഷൻ മാർഗ നിർദേശങ്ങളും ലംഘിച്ചതായാണ് സി.എ.ജി കണ്ടെത്തൽ. വില നിശ്ചയിക്കുന്നതിൽ നാല് സന്ദർഭങ്ങളിലെങ്കിലും പൊലീസ് ഉദ്യോഗസ്ഥരും വിൽപനക്കാരും കെൽട്രോണും തമ്മിൽ സന്ധിയുണ്ടായിരുന്നെന്നും ഇതിനാൽ ധനനഷ്ടമുണ്ടായെന്നും സി.എ.ജി ചൂണ്ടിക്കാട്ടിയിരുന്നു.
കൂടുതൽ ആരോപണങ്ങൾ പുറത്തു വന്നതിനെ തുടർന്ന് പ്രതിരോധത്തിലായ സാഹചര്യത്തിലാണ് അന്വേഷണ തീരുമാനം. ആരോപണങ്ങൾ അവഗണിച്ച് മുന്നോട്ടുേപാകാനായിരുന്നു മുഖ്യമന്ത്രിയുടെയും സി.പി.എമ്മിെൻറയും ആദ്യ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.