മു​ഹ​മ്മ​ദ് മു​ഹാ​സി​ൽ, കെ.​പി. മി​സ്​​ഹ​ബ്

'ഡ​ൽ​ഹി പൊ​ലീ​സ്' വിളിച്ചു, റി​ട്ട. അ​ധ്യാ​പി​ക ഏ​ഴു​ത​വ​ണ​യാ​യി കൈമാറിയത് 4.12 കോടി; ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിൽ മലപ്പുറത്ത് അറസ്റ്റിലായത് 22ഉം 21ഉം വയസ്സുകാർ

കൊ​ച്ചി: ‘ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്’ എ​ന്ന പേ​രി​ൽ കൊച്ചിയിൽ റി​ട്ട. കോ​ള​ജ്​ അ​ധ്യാ​പി​ക​യി​ൽ​നി​ന്ന്​ 4.12 കോ​ടി രൂ​പ ത​ട്ടി​യ കേ​സി​ൽ അറസ്റ്റിലായത് മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ. മു​ഹ​മ്മ​ദ് മു​ഹാ​സി​ൽ (22), കെ.​പി. മി​സ്​​ഹ​ബ് (21) എ​ന്നി​വ​രെ​യാ​ണ്​ കൊ​ച്ചി സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ​നി​ന്ന്​ 1.34 ല​ക്ഷം രൂ​പ​യും ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​ന്നോ​വ ക്ര​സ്റ്റ കാ​റും​ പി​ടി​ച്ചെ​ടു​ത്തു.

ഡ​ൽ​ഹി പൊ​ലീ​സ് എ​ന്ന വ്യാ​ജേ​ന​യാ​ണ്​ പ്ര​തി​ക​ൾ കാ​ക്ക​നാ​ട് എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ് സ്വ​ദേ​ശി​നി​യാ​യ റി​ട്ട. അ​ധ്യാ​പി​ക​യെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. റി​ട്ട. അ​ധ്യാ​പി​ക​യു​ടെ പേ​രി​ൽ ഡ​ൽ​ഹി ഐ.​സി.​ഐ.​സി.​ഐ ബാ​ങ്കി​ൽ ആ​രോ വ്യാ​ജ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യെ​ന്നും അ​തു​പ​യോ​ഗി​ച്ച് നി​യ​മ​വി​രു​ദ്ധ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നു​മാ​ണ് ഇ​വ​ർ ഫോ​ൺ​വ​ഴി അ​റി​യി​ച്ച​ത്. മ​നു​ഷ്യ​ക്ക​ട​ത്ത്, ല​ഹ​രി​ക്ക​ട​ത്ത് എ​ന്നി​വ ന​ട​ത്തി​യ തു​ക കൈ​മാ​റി​യ​ത് ഈ ​അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണെ​ന്നും പ്ര​തി​ക​ൾ ഇവരെ വി​ശ്വ​സി​പ്പി​ച്ചു. ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്​ ചെ​യ്ത​താ​യും റി​ട്ട. അ​ധ്യാ​പി​ക​​യു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലെ തു​ക​യെ​ല്ലാം കൈ​മാ​റ​ണ​മെ​ന്നും കേ​സ് തീ​രു​ന്ന മു​റ​ക്ക് തി​രി​ച്ചു​ന​ൽ​കാ​മെ​ന്നും അ​റി​യി​ച്ചു. പ​രി​ഭ്രാ​ന്ത​യാ​യ ഇവർ ഏ​ഴു​ത​വ​ണ​യാ​യി ഓ​ൺ​ലൈ​നാ​യി ​ പ​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ സം​ഘ​ത്തെ വി​ളി​ച്ച​​പ്പോ​ൾ പ്ര​തി​ക​ര​ണ​മൊ​ന്നും ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ തൃ​ക്കാ​ക്ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ന​ഷ്ട​മാ​യ തു​ക​യു​ടെ വ​ലി​യൊ​രു പ​ങ്ക് മ​ല​പ്പു​റ​ത്തു​നി​ന്നാ​ണ് പി​ൻ​വ​ലി​ക്ക​പ്പെ​ട്ട​തെ​ന്ന്​​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പ​ല​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലാ​യി പ​ണം നി​ക്ഷേ​പി​ച്ച്​ പി​ൻ​വ​ലി​ക്കു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ രീ​തി. ഇ​ത്ത​ര​ത്തി​ൽ ഒ​രു​ല​ക്ഷം രൂ​പ പി​ൻ​വ​ലി​ച്ച്​ ന​ൽ​കു​മ്പോ​ൾ അ​ക്കൗ​ണ്ട്​ ഉ​ട​മ​ക്ക്​ 5000 രൂ​പ ക​മീ​ഷ​ൻ ന​ൽ​കി​യി​രു​ന്നു. 450 അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ 650 ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലെ ഒ​രു​കോ​ടി രൂ​പ​യോ​ളം സൈ​ബ​ർ പൊ​ലീ​സ് മ​ര​വി​പ്പി​ച്ചു.

ഒ​ന്ന​ര​ല​ക്ഷം രൂ​പ​യേ കി​ട്ടി​യു​ള്ളൂ​വെ​ന്നും ബാ​ക്കി തു​ക മ​റ്റ് പ​ല അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു​മാ​യി മാ​റ്റി​ന​ൽ​കി​യെ​ന്നു​മാ​ണ് യു​വാ​ക്ക​ളു​ടെ മൊ​ഴി. പ​ണം പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ കാ​ൾ ഡീ​റ്റെ​യി​ൽ​സ്​ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​ലൂ​ടെ​യാ​ണ് ​ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ആ​ഡം​ബ​ര ജീ​വി​ത​ത്തി​നാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കൊ​ച്ചി സി​റ്റി ക​മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം സൈ​ബ​ർ അ​സി​സ്റ്റ​ൻ​റ് ക​മീ​ഷ​ണ​ർ എം.​കെ. മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു. 

Tags:    
News Summary - Digital arrest scam Two persons arrested in case of extortion of 4.12 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.