കൊച്ചി: നടിെയ അക്രമിച്ചകേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ഇന്നു ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകും. അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈകോടതിെയ സമീപിക്കാനൊരുങ്ങുന്നത്.
ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ടെങ്കിലും നേരിട്ട് ഹൈകോടതിയെ സമീപിക്കാനാണു നീക്കം. ദിലീപ് ഹൈകോടതിയിൽ ജാമ്യഹർജി നൽകിയാലും അത് എതിർക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഡയറിയുൾപ്പെടെയുള്ളവ ഹാജരാക്കി റിമാൻഡ് കാലാവധി നീട്ടുന്നതിനാണ് നീക്കം.
ജാമ്യം ലഭിച്ചാൽ ഇരയായ നടിയെ അധിക്ഷേപിക്കാൻ വീണ്ടും ശ്രമിച്ചേക്കുമെന്നും സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ദിലീപ് അനുകൂല പ്രചാരണം അദ്ദേഹത്തിെൻറ സ്വാധീനം തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.
അതേസമയം, കേസിൽ പൊലീസ് എം.എൽ.എമാരായ പി.ടി. തോമസ്, അൻവർ സാദത്ത് എന്നിവരുെട മൊഴിെയടുക്കും. മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇരുവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.