അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിെൻറ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്നതിനാൽ വെള്ളിയാഴ്ച രാവിലെ 11ന് കോടതിയിൽ ഹാജരാക്കും. ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം നടന്നില്ല. അഡ്വ. കെ. രാംകുമാർ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിച്ചെങ്കിലും കസ്റ്റഡി കാലാവധി അവസാനിച്ചശേഷം വിധി പറയാൻ മാറ്റുകയായിരുന്നു.
റിമാൻഡ് റിപ്പോർട്ടിനെ എതിർത്ത് പ്രതിഭാഗം ഉന്നയിച്ച വാദങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. സത്യവാങ്മൂലം വ്യാഴാഴ്ച സമർപ്പിച്ചു. എന്നാൽ, തെളിവെടുപ്പ് പൂർത്തിയാകാത്തതിനാൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതുമൂലമാണ് വ്യാഴാഴ്ച വാദം നടക്കാതെപോയത്. വ്യാഴാഴ്ച ദിലീപിെൻറ സഹോദരൻ അനൂപും കോടതിയിൽ എത്തിയിരുന്നു. കേസ് നടത്തിപ്പിന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ വെള്ളിയാഴ്ച ഹാജരായേക്കും. റിമാൻഡ് റിപ്പോർട്ടിൽ ദിലീപിനെതിരെ പൊലീസ് രേഖപ്പെടുത്തിയ 19 തെളിവിൽ ഏഴെണ്ണവും പ്രതിഭാഗം എതിർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.