ദിലീപിന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചു; ഹാർഡ് ഡിസ്കും മൂന്ന് ഫോണുകളും പിടിച്ചെടുത്തു

കൊച്ചി: നടൻ ദിലീപി​ന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചു. തെളിവുകൾ തേടി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് റെയ്ഡിനെത്തിയത്. ഉച്ചക്ക് 12ന് ആരംഭിച്ച പരിശോധന വൈകീട്ട് 6.45നാണ് അവസാനിക്കുന്നത്. അതേസമയം സഹോദരൻ അനൂപി​ന്റെ വീട്ടിലും ദിലീപിന്റെ നിർമാണ കമ്പനിയിലും പരിശോധന തുടരുകയാണ്.

ദിലീപിന്റെ വീട്ടിൽനിന്നും കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും മൂന്ന് മൊബൈൽ ഫോണും രണ്ട് ഐ പാഡും പിടിച്ചെടുത്തു. ഇതിലൊന്ന് ദിലീപി​േന്റതാണ്. കൂടാതെ ഒരു പെൻഡ്രൈവും പിടിച്ചെടുത്തു. നടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ കൊടുത്ത കേസിലാണ് തെളിവുകൾ തേടി അന്വേഷണ സംഘം റെയ്ഡിനെത്തിയത്. ദിലീപി​ന്റെ ആലുവ തോട്ടക്കാട്ടുകരയിലുള്ള പത്മസരോവരം വീട്ടിയിരുന്നു റെയ്ഡ്.

ക്രൈം ബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുളള സംഘമാണ് എത്തിയത്. പത്മസരോവരം വീട്ടിലെ ഹാളിൽവെച്ചാണ് ഗൂഡാലോചന നടന്നത് എന്ന വിവരത്തെ തുടർന്നാണ് റെയ്ഡ്. 

തന്‍റെ മൊഴി മുഖവിലക്കെടുത്തത് കൊണ്ടാണ് ദിലീപിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്​ അ​ന്വേ​ഷി​ച്ച പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കാ​ൻ ദി​ലീ​പ്​ പ​ദ്ധ​തി​യി​ട്ടു​വെ​ന്ന കേ​സി​ൽ സാ​ക്ഷി​യാ​യ ബാ​ല​ച​ന്ദ്ര​കു​മാ​ർ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ചൊ​വ്വാ​ഴ്ച​ ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് കൈ​മാ​റിയിരുന്നു. ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ ഉള്ളവയാണ് കൈ​മാ​റിയത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ട്ടി​മ​റി​ക്കാ​നും വി​ചാ​ര​ണ ത​ട​സപ്പെ​ടു​ത്താ​നും ദി​ലീ​പ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ശ​ബ്ദ​രേ​ഖ​ക​ൾ ബാ​ല​ച​ന്ദ്ര​കു​മാ​ർ അ​ടു​ത്തി​ടെ പു​റ​ത്തു​വി​ട്ടിരുന്നു. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന തെ​ളി​വു​ക​ളാ​ണ് ഇ​തെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന് ​ഡി​വൈ.​എ​സ്‌.​പി ബൈ​ജു പൗ​ലോ​സ് ത​ല​വ​നാ​യ അ​ന്വേ​ഷ​ണ​ സം​ഘ​മാ​ണ് ബാ​ല​ച​ന്ദ്ര​കു​മാ​റി​ൽ​ നി​ന്ന്​ മൊ​ഴി​യെ​ടു​ത്ത​ത്. എ.​ഡി.​ജി.​പി എ​സ്. ശ്രീ​ജി​ത്തി​നാ​ണ്​ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

Tags:    
News Summary - Dileep's house raid ends; Hard disk and phone seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.