കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹരജി ഹൈകോടതി തള്ളി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും അന്വേഷണത്തിന് സ്റ്റേയില്ലെന്നും ഹൈകോടതി വ്യക്തമാക്കി. കേസിൽ വിശദമായ വാദം കേൾക്കണമെന്നും കോടതി വ്യക്തമാക്കി.
കേസിൽ വിശദമായ വാദം കേൾക്കാമെന്നും കോടതി അറിയിച്ചു. കേസിലെ തെളിവുകൾ ദിലീപ് നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണെന്നും കേസുമായി ബന്ധമില്ലാത്തതുമാണെന്നാണ് ദിലീപിന്‍റെ വാദം.
ഇതിനിടെ വധഗൂഢാലോചനാ കേസിൽ പൊലീസിനെതിരെ ആരോപണമുന്നയിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. സായ് ശങ്കറുടെ കോഴിക്കോട്ടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.