കൊച്ചി: കാലവർഷക്കെടുതിയെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നാവികസേനയും രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഹായം അഭ്യർഥിച്ച സാഹചര്യത്തിലാണ് തീരുമാനം.
ദക്ഷിണ നാവിക കമാൻഡിന്‍റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് ജില്ലാ ഭരണകൂടം നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാവുക. വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ട ആലപ്പുഴ ജില്ലയിലെ പ്രദേശങ്ങളിൽ നാവികസേന സഹായങ്ങൾ എത്തിക്കും.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളെ ഇത്തവണത്തെ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളും പാടങ്ങളും വെള്ളം കയറിയ നിലയിലാണ്. നിരവധി പേർ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.