കായംകുളം: പൊലീസുകാരനെ തല്ലിയ സംഭവത്തിൽ എസ്.െഎക്കെതിരെ അച്ചടക്ക നടപടി. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അഡീഷനൽ എസ്.െഎ ശാമുവലിെന ജില്ല കേന്ദ്രത്തിലേക്ക് അടിയന്തരമായി സ്ഥലം മാറ്റി. തുടർന്ന് വകുപ്പുതല നടപടികൾക്ക് വിധേയമാക്കും. ജില്ല പൊലീസ് മേധാവി ഇത് സംബന്ധിച്ച വിശദ റിപ്പോർട്ട് എറണാകുളം റേഞ്ച് ഡി.െഎ.ജിക്ക് കൈമാറിയിട്ടുണ്ട്.
ഒാണക്കാല ഡ്യൂട്ടി നിശ്ചയിക്കുന്നത് സംബന്ധിച്ച ചർച്ചക്കിടെയാണ് സിവിൽ പൊലീസ് ഒാഫിസർ പ്രസാദിനെ മർദിച്ചത്. ബുധനാഴ്ച ഉച്ചക്ക് 1.30 ഒാടെയായിരുന്നു സംഭവം. ഒാണാഘോഷം പരിഗണിച്ച് മൂന്ന് ടേണായി ഡ്യൂട്ടി നിശ്ചയിക്കണമെന്ന തരത്തിലുള്ള പൊലീസുകാരുടെ ചർച്ചയിൽ എസ്.െഎ അനാവശ്യമായി ഇടപെടുകയായിരുന്നത്രെ. അസോസിയേഷൻ പ്രതിനിധികൂടിയായ പ്രസാദിെൻറ നിർദേശത്തിലെ അതൃപ്തിയാണ് മർദനത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.