തിരുവനന്തപുരം: പീഡനപരാതി ഒത്തുതീർക്കാൻ മന്ത്രി ഫോൺ വിളിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പരാതിക്കാരിയുടെ പിതാവുൾപ്പെടെ നാലുപേരെ എൻ.സി.പി സംസ്ഥാന നേതൃത്വം സസ്െപൻഡ് ചെയ്തു. അതേസമയം, മന്ത്രി നിരപരാധിയാണെന്ന് വ്യക്തമാക്കി പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ട്. എ.കെ. ശശീന്ദ്രൻ വിഷയത്തിൽ അനാവശ്യമായാണ് ഇടപെട്ടതെന്ന് തിങ്കളാഴ്ച ചേർന്ന സംസ്ഥാന ഭാരവാഹിേയാഗം കുറ്റപ്പെടുത്തി. ഇനി ആവർത്തിക്കരുതെന്ന നിർദേശവും മന്ത്രിക്ക് നൽകി.
പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവും എൻ.സി.പി കുണ്ടറ ബ്ലോക്ക് പ്രസിഡൻറുമായ ബെനഡിക്ട്, സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് കുമാർ, നാഷനലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ഹണി വിറ്റോ, നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ല പ്രസിഡൻറ് ബിജു എന്നിവരെ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തതായി സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ അറിയിച്ചു. നേരേത്ത സംസ്ഥാന നിർവാഹകസമിതി അംഗം പത്മാകരൻ, തൊഴിലാളി യൂനിയൻ നേതാവ് രാജീവ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. മന്ത്രിയുമായി ഫോണിൽ സംസാരിച്ചത് റെേക്കാഡ് ചെയ്ത് വാർത്താചാനലുകൾക്ക് നൽകിയെന്ന കുറ്റമാണ് ബെനഡിക്ടിനെതിരെയുള്ളത്. പെൺകുട്ടിയുടെ പരാതി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതാണ് ഹണിക്കെതിരെ ചുമത്തിയ കുറ്റം. കൊല്ലം ജില്ലയിലെ പാർട്ടിനേതാക്കൾ തമ്മിലുള്ള പ്രശ്നം തീർക്കാൻ ഇടപെടണമെന്ന് തെറ്റിദ്ധരിപ്പിച്ച് ശശീന്ദ്രനെ കൊണ്ട് ഫോൺ ചെയ്യിപ്പിച്ചത് പ്രദീപ്കുമാറാണെന്ന് കമീഷൻ കണ്ടെത്തി. നേരത്തെ രണ്ട് നേതാക്കൾക്കെതിരെ എടുത്ത നടപടി സംബന്ധിച്ച് സമൂഹമാധ്യമത്തിൽ പ്രതികരിച്ചതിനാണ് ബിജു നടപടിക്ക് വിധേയനായത്.
വിഷയത്തിൽ മന്ത്രി നിരപരാധിയെന്നാണ് അന്വേഷണ കമീഷെൻറ കണ്ടെത്തൽ. ആരോപണവിധേയനായ നേതാവ് പെൺകുട്ടിയുടെ കൈയിൽ പിടിച്ച സംഭവം അറിയാതെ, രണ്ട് പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നം തീർക്കാനായാണ് മന്ത്രി വിളിച്ചത്. വിഷയം സ്ത്രീപീഡനമാണെന്ന് അറിഞ്ഞതോടെ മന്ത്രി സംഭാഷണം അവസാനിപ്പിച്ചെന്നും റിപ്പോർട്ട് പറയുന്നു.
മന്ത്രിക്ക് േഫാൺ ചെയ്യാതിരിക്കാമായിരുന്നെന്ന് യോഗത്തിൽ വിമർശനമുയർന്നു. നേതാക്കൾ തമ്മിലെ പ്രശ്നം തീർക്കാൻ സംസ്ഥാന-ജില്ല നേതൃത്വമുണ്ട്. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നും യോഗം വിലയിരുത്തി.
തിരുവനന്തപുരം: എൻ.സി.പി മുൻ നേതാവ് പത്മാകരനെതിരായ പരാതിക്കുപിന്നിൽ രാഷ്ട്രീയ കാര്യങ്ങളാണെന്ന് പൊലീസിെൻറ റിപ്പോർട്ട്. ഡി.െഎ.ജി സഞ്ജയ്കുമാർ ഗുരുഡിൻ ഡി.ജി.പി അനിൽ കാന്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. യുവതി നൽകിയ പരാതിയുടെ നിജഃസ്ഥിതിയിൽ സംശയമുണ്ട്. പരാതിക്കാരി ശരിയായ മൊഴിയോ തെളിവോ നൽകിയിട്ടില്ല. പരാതി കൈകാര്യം ചെയ്യുന്നതിൽ എസ്.എച്ച്.ഒയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചു. പരാതിയിൽ പ്രാഥമികാന്വേഷണം നടന്നിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.