തിരുവനന്തപുരം: ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിജിലൻസിെൻറ ത്വരിതപരിശോധന സാധ്യത പരിശോധിക്കുന്നു. ബാർ കോഴ കേസിൽ നാലുതവണ വിജിലൻസ് അന്വേഷിച്ച് തെളിവില്ലെന്ന് റിപ്പോർട്ട് നൽകിയതാണ്.
ആ സാഹചര്യത്തിൽ മതിയായ പരാതിയില്ലാതെ ത്വരിത പരിശോധനക്ക് സാധിക്കില്ല. അതിനാൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്ക് പണം നല്‍കിയെന്ന ബിജു രമേശിെൻറ ആരോപണത്തില്‍ ത്വരിത പരിശോധനക്ക് സാധ്യതയുണ്ടോ എന്ന കാര്യമാണ് പരിശോധിക്കുന്നത്.
വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, രേഖാമൂലം പരാതി ലഭിക്കണമെന്ന നിലപാടിലാണ് വിജിലൻസ്.
പരാതി ലഭിച്ചാല്‍ പരിശോധനക്ക് സര്‍ക്കാറിെൻറ അനുമതി തേടുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന വിവരം. പ്രതിപക്ഷനേതാവിനെതിരെ ത്വരിതാന്വേഷണത്തിന് സര്‍ക്കാറിെൻറ അനുമതി വേണം. ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്തുകോടി രൂപ വാഗ്ദാനം നല്‍കിയെന്നാണ് ബിജു രമേശ് കഴിഞ്ഞദിവസം ആരോപിച്ചത്.
മന്ത്രിയായിരുന്ന കെ. ബാബുവിെൻറ നിര്‍ദേശമനുസരിച്ച് ബാറുടമകളില്‍നിന്ന് പത്തുകോടി രൂപ പിരിച്ചെടുത്തെന്നും ഒരു കോടി രമേശ് ചെന്നിത്തലക്ക് നല്‍കിയെന്നും ബിജു രമേശ് പറഞ്ഞു. 50 ലക്ഷം രൂപ കെ. ബാബുവിനും 25 ലക്ഷം രൂപ വി.എസ്. ശിവകുമാറിനും നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.