തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത് രോഗവ്യാപനം കൂട്ടാൻ കാരണമാകുമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ നീട്ടിവെക്കണമെന്നും െഎ.എം.എ.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാമെങ്കിലും പ്രചാരണം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നതിൽ സംശയമില്ലെന്നും െഎ.എം.എ സംസ്ഥാന ഭാരവാഹികൾ വാർത്തക്കുറിപ്പിൽ വ്യക്തമാക്കുന്നു.
മൂന്നുമണിക്കൂർ നീളുന്ന പരീക്ഷ പോലല്ല മാസങ്ങൾ നീളുന്ന തെരഞ്ഞെടുപ്പ് പ്രചാരണമെന്നും അത് കൂട്ടമരണങ്ങളിലേക്കും കേരളത്തെ നയിച്ചേക്കാമെന്നും െഎ.എം.എ സൗത്ത്സോൺ വൈസ് പ്രസിഡൻറ് ഡോ.എൻ.സുൽഫി ഫേസ്ബുക്ക് പോസ്റ്റിലും കുറിച്ചു.
ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാൽ ഒരുപരിധിവരെയെങ്കിലും നിയന്ത്രണവിധേയമാകുമെന്നും സുൽഫി േപാസ്റ്റിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.