ബെൻസ്​ കാറിൽ 'സുപ്രീംകോടതി ജഡ്ജി'യായി വന്ന്​ 12.5 ലക്ഷം രൂപ തട്ടി; യുവാവ് അറസ്​റ്റിൽ

ആമ്പല്ലൂർ (തൃശൂർ): സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് ആഢംബര കാറിൽ വന്ന്​ പാലിയേക്കര സ്വദേശിയിൽനിന്ന് 12.5 ലക്ഷം തട്ടിയ കേസിൽ യുവാവ്​ പിടിയിൽ. കണ്ണൂർ ചിറക്കൽ പുതിയതെരു കവിതാലയം വീട്ടിൽ ജിഗീഷിനെയാണ് (37) പുതുക്കാട് പൊലീസ്​ അറസ്‌റ്റ് ചെയ്തത്​.

2019ൽ പാലിയേക്കരയിലെ ക്രെയിൻ സർവിസ് സ്ഥാപനത്തി​െൻറ ക്രെയിൻ റോപ് പൊട്ടിവീണ് ഒരാൾ മരിച്ച കേസ്​ റദ്ദാക്കിത്തരാമെന്ന് പറഞ്ഞ് ഒരാൾ ഉടമസ്ഥരെ സമീപിക്കുകയായിരുന്നു. പരിചയത്തിലുള്ള സുപ്രീംകോടതി ജഡ്ജി കേസ്​ ഇല്ലാതാക്കിത്തരുമെന്ന്​ വിശ്വസിപ്പിച്ചു. തുടർന്ന് ബെൻസ് കാറിൽ ജഡ്ജി ചമ​െഞ്ഞത്തിയ ജിഗീഷ് ആദ്യഗഡുവായി അഞ്ചരലക്ഷം കൈപ്പറ്റി. മറ്റൊരു ദിവസം എത്തി ബാക്കിയും വാങ്ങി.

ഒരാഴ്ചക്കകം കേസ് റദ്ദാക്കിയ ഉത്തരവ്​ കിട്ടും എന്നായിരുന്നു വാഗ്​ദാനം. ആഴ്ചകൾ കഴിഞ്ഞിട്ടും വിവരം ലഭിക്കാതിരുന്നപ്പോൾ ജിഗീഷിനെ ബന്ധപ്പെട്ടപ്പോൾ ഡൽഹിയിലാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. തുടർന്ന് മറ്റൊരാളുടെ പേരിലുള്ള ചെക്ക് നൽകുകയും ബാങ്കിൽ പണം ഇല്ലാത്തതിനാൽ മടങ്ങുകയും ചെയ്തു. കബളിക്കപ്പെട്ടതായി മനസ്സിലാക്കിയ ക്രെയിൻ ഉടമ പുതുക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്നമനട ഭാഗത്തെ വീട്ടിൽ വാടകക്ക് താമസിക്കവെയാണ്​ ജിഗീഷിനെ പിടികൂടിയത്​. ജിഗീഷ്​ നിരവധി കേസുകളിലെ പ്രതിയാണെന്ന്​ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Disguised as Supreme Court judge and embezzled Rs 12.5 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.