കൊച്ചി: വിവാഹമോചനവും വിവാഹ രജിസ്‌റ്ററിൽ രേഖപ്പെടുത്തി നൽകാൻ രജിസ്ട്രാർക്ക് അധികാരം ഉണ്ടെന്ന് ഹൈകോടതി. കോ ടതി ഉത്തരവനുസരിച്ച് വിവാഹ മോചനമുണ്ടായാൽ അക്കാര്യം രജിസ്‌റ്ററിൽ രേഖപ്പെടുത്താൻ രജിസ്ട്രാർക്ക് ബാധ്യതയുണ്ട െന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.
വിദേശ രാജ്യത്തെ കോടതിയിൽനിന്നുള്ള വിവാഹമോചന ഉത്തരവുണ്ടായിട്ടും രജിസ്‌റ്ററിൽ രേഖപ്പെടുത്താൻ തയാറാകാതിരുന്ന പിറവം നഗരസഭയിലെ വിവാഹ രജിസ്ട്രാറുടെ നടപടിക്കെതിരെ പിറവം സ്വദേശി ജിതിൻ വർഗീസ് പ്രകാശ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2008ൽ വിവാഹിതനായ ഹരജിക്കാരൻ പിന്നീട് വിദേശത്തെ കോടതിയിൽനിന്നാണ് വിവാഹമോചനം നേടിയത്. എന്നാൽ, ഇക്കാരണത്താൽ വിവരം രജിസ്‌റ്ററിൽ രേഖപ്പെടുത്താതിരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹമോചനം നേടിയിട്ടും ഒൗദ്യോഗിക രേഖകളിൽ വിവാഹം നിലനിൽക്കുന്നതായി വിവരം ശേഷിക്കുന്നത് പൗരാവകാശത്തെ ബാധിക്കും.
ഹരജിക്കാരെൻറ കേസിൽ മുൻഭാര്യക്ക് നോട്ടീസ് നൽകി അവർക്ക് തർക്കമില്ലാത്തപക്ഷം വിവാഹമോചനം രജിസ്‌റ്ററിൽ രേഖപ്പെടുത്തണം. തർക്കമുണ്ടെങ്കിൽ ഉചിതമായ കോടതി തീർപ്പിനുശേഷം രേഖപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.