തിരുവനന്തപുരം: എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ട് ചെയ്യരുതെന്ന് മലങ്കര ഓർത്തഡോക്സ ് സഭയിലെ രണ്ട് വൈദികർ. അങ്കമാലി സെൻറ്മേരീസ് ചർച്ചിലെ വികാരി ഫാ.കെ.കെ. വർഗീസ് കരിമ് പനയ്ക്കലും(പഴെതോട്ടംപള്ളി സഹവികാരി) മലങ്കരസഭയുടെ മാനേജിങ് കമ്മിറ്റി അംഗമായ ഫാ. കെ.കെ. തോമസുമാണ് വാർത്തസമ്മേളനം നടത്തിയത്. മലങ്കരസഭക്ക് പ്രയാസമുണ്ടായപ്പോൾ ന്യായമായ സഹായം എൽ.ഡി.എഫ്- യു.ഡി.എഫ് േനതാക്കളിൽനിന്ന് കിട്ടിയില്ല. അവിടെ നിയമവാഴ്ചയെയാണ് സർക്കാർ അട്ടിമറിച്ചത്.
വിശ്വാസികൾ നീതിനിർവഹണത്തിൽ വിശ്വസിക്കുന്നവരാണ്. അതിനാൽ സഭയെ ഉപദ്രവിക്കുന്ന എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ട് ചെയ്യരുതെന്നാണ് തെൻറ നിലപാടെന്നും ഫാ.കെ.കെ. വർഗീസ് പറഞ്ഞു. സഭ വക്താവ് ഡോ. എബ്രഹാം കോടാലാട്ട് ഇറക്കിയ വാർത്തക്കുറിപ്പിൽ സഭയെ ഉപദ്രവിച്ചവരെ വിശ്വാസികൾ തിരിച്ചറിയണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോടതിവിധികളുടെ മുകളിൽ അടയിരിക്കുന്ന ഭരണകൂടമാണ് ഇന്നുള്ളത്. പ്രതിസന്ധിഘട്ടത്തിൽ രാഷ്ട്രീയക്കാരിൽനിന്ന് ന്യായമായ സഹായം സഭക്ക് ലഭിച്ചിട്ടില്ല. കോടതി അന്ത്യശാസനം നൽകിയപ്പോഴാണ് പിറവംപള്ളിയിൽ ഉത്തരവ് നടപ്പാക്കാൻ െപാലീസ് ശ്രമിച്ചത്.
പ്രതിസന്ധിഘട്ടത്തിൽ മലങ്കരസഭയെ ബി.ജെ.പി സഹായിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ ഇത്തവണ സഭാകേന്ദ്രങ്ങളിൽ വോട്ടഭ്യർഥിച്ച് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷമോർച്ച സംസ്ഥാന േനതാവ് അഡ്വ. ഡാനിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.