കൈപ്പുണ്യം കൈമുതലായുണ്ടോ?

വേ​ങ്ങ​ര: ​കൊ​തി​യൂ​റും രു​ചി​ക്കൂ​ട്ടു​ക​ളും മ​നം നി​റ​ക്കു​ന്ന വി​ഭ​വ​ങ്ങ​ളും ഒ​രു​ങ്ങു​ന്ന വേ​ങ്ങ​ര​യി​ലെ 'ഫു​ഡ് ആ​ൻ​ഡ് കാ​ർ​ണി​വ​ൽ' ഭ​ക്ഷ്യ​മേ​ള​യി​ൽ പാ​ച​ക മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ ഒ​മ്പ​ത്​ മു​ത​ൽ 18 വ​രെ വേ​ങ്ങ​ര സ​ബാ​ഹ്​ സ്ക്വ​യ​റി​ൽ​ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ മ​ത്സ​രം കാ​ണു​ന്ന​തി​നൊ​പ്പം ഭ​ക്ഷ്യ​മേ​ള ആ​സ്വ​ദി​ക്കാ​നും അ​വ​സ​ര​മു​ണ്ട്.

മ​ധു​ര​മാ​ർ​ന്ന കേ​ക്കും രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ളും ത​യാ​റാ​ക്കു​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. റൈ​സ് വി​ഭ​വ​ങ്ങ​ൾ, വെ​ജ്/​നോ​ൺ വെ​ജ് ക​റി​ക​ൾ, സ്നാ​ക്ക്സ് എ​ന്നി​വ ത​യാ​റാ​ക്കു​ന്ന​താ​ണ് മാ​സ്റ്റ​ർ ചെ​ഫ് കു​ക്കി​ങ് ക​ണ്ട​സ്റ്റ്. കേ​ക്കും പേ​സ്ട്രി​യും ഡെ​സേ​ർ​ട്ടും ത​യാ​റാ​ക്കു​ന്ന മ​ത്സ​ര​മാ​ണ് ഡെ​സേ​ർ​ട്ട് മാ​സ്റ്റ​ർ. വി​വി​ധ​യി​നം വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട പാ​ച​ക​മേ​ള 'ഫു​ഡ്​ ആ​ൻ​ഡ്​ ബൗ​ൾ' ​കാ​ർ​ണി​വ​ലി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്യുക    http://madhyamam.com/masterchef


വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് കൈ​നി​റ​യെ സ​മ്മാ​നം. താ​ഴെ​യു​ള്ള ക്വു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യു​ക. തു​ട​ർ​ന്ന് മ​ത്സ​രം തി​ര​ഞ്ഞെ​ടു​ക്കു​ക. തു​ട​ർ​ന്ന് വ​രു​ന്ന ഫോ​മി​ലേ​ക്ക് നി​ങ്ങ​ളു​ടെ വി​ഭ​വ​ത്തി​ന്റെ ഫോ​ട്ടോ​യും റെ​സി​പ്പി​യും അ​യ​ക്കു​ക. വി​വ​ര​ങ്ങ​ൾ​ക്ക്: 9645007172 (രാ​വി​ലെ പ​ത്തി​നും അ​ഞ്ചി​നും ഇ​ട​യി​ൽ).

Tags:    
News Summary - Do you have talent? Cooking competition at 'Food and Ball' carnival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.