കൈപ്പുണ്യം കൈമുതലായുണ്ടോ?
text_fieldsവേങ്ങര: കൊതിയൂറും രുചിക്കൂട്ടുകളും മനം നിറക്കുന്ന വിഭവങ്ങളും ഒരുങ്ങുന്ന വേങ്ങരയിലെ 'ഫുഡ് ആൻഡ് കാർണിവൽ' ഭക്ഷ്യമേളയിൽ പാചക മത്സരവും സംഘടിപ്പിക്കുന്നു. ഡിസംബർ ഒമ്പത് മുതൽ 18 വരെ വേങ്ങര സബാഹ് സ്ക്വയറിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും ലോകകപ്പ് ഫുട്ബാൾ മത്സരം കാണുന്നതിനൊപ്പം ഭക്ഷ്യമേള ആസ്വദിക്കാനും അവസരമുണ്ട്.
മധുരമാർന്ന കേക്കും രുചികരമായ വിഭവങ്ങളും തയാറാക്കുന്ന രണ്ട് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. റൈസ് വിഭവങ്ങൾ, വെജ്/നോൺ വെജ് കറികൾ, സ്നാക്ക്സ് എന്നിവ തയാറാക്കുന്നതാണ് മാസ്റ്റർ ചെഫ് കുക്കിങ് കണ്ടസ്റ്റ്. കേക്കും പേസ്ട്രിയും ഡെസേർട്ടും തയാറാക്കുന്ന മത്സരമാണ് ഡെസേർട്ട് മാസ്റ്റർ. വിവിധയിനം വിഭവങ്ങൾ ഉൾപ്പെട്ട പാചകമേള 'ഫുഡ് ആൻഡ് ബൗൾ' കാർണിവലിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്.
ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്യുക http://madhyamam.com/masterchef
വിജയികളെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനം. താഴെയുള്ള ക്വുആർ കോഡ് സ്കാൻ ചെയ്യുക. തുടർന്ന് മത്സരം തിരഞ്ഞെടുക്കുക. തുടർന്ന് വരുന്ന ഫോമിലേക്ക് നിങ്ങളുടെ വിഭവത്തിന്റെ ഫോട്ടോയും റെസിപ്പിയും അയക്കുക. വിവരങ്ങൾക്ക്: 9645007172 (രാവിലെ പത്തിനും അഞ്ചിനും ഇടയിൽ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.