ചിറ്റാർ : നഴ്സാകണമെന്ന മോഹവുമായി ജീവിതദുരിതങ്ങളോടുമല്ലിട്ട് പഠിച്ച ആദിവാസിപ്പെൺകുട്ടി ഒടുവിൽ എത്തിയത് അതിനേക്കാൾ ഉയരത്തിൽ. കിഴക്കൻ മേഖലയുടെ അഭിമാനമായി മാറിയിരിക്കുകയാണ് മനീഷ ഇപ്പേൾ. ചിറ്റാർ പാമ്പിനി ആദിവാസി കോളനിയിൽ പ്ലാംകൂട്ടത്തിൽ മുരളീധരെൻറയും രജനിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മനീഷ. ഒത്തിരി പ്രയാസങ്ങൾക്കിടയിൽനിന്ന് സർക്കാർ സ്കൂളിൽ പഠിച്ചാണ് മനീഷ ഇൗ നേട്ടം കൊയ്തത്.
ഒന്നുമുതൽ നാലുവരെ ചിറ്റാർ കൂത്താട്ടുകുളം ഗവ. എൽ.പി.സ്കൂളിലും അഞ്ചുമുതൽ പത്തുവരെ പുന്നപ്ര മോഡൽ െറസിഡൻഷ്യൽ സ്കൂളിലും ഹയർ സെക്കൻഡറിക്ക് ശ്രീകാര്യം കട്ടേല മോഡൽ െറസിഡൻഷ്യൽ സ്കൂളിലുമായിരുന്നു പഠനം. പാലാ ബ്രില്യൻസിൽ എൻട്രൻസ് പരിശീലനം നേടി. പിന്നീട് പട്ടികവർഗ ക്വോട്ടയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചു. കഴിഞ്ഞ മാസമാണ് ഉയർന്ന മാർക്കോടെ എം.ബി.ബി.എസ് പാസായത്. ഇപ്പോൾ മെഡിക്കൽ കോളജിൽ ഹൗസ് സർജനായി പ്രാക്ടീസ് ചെയ്യുകയാണ്.
വീട്ടുകാരും ബന്ധുക്കളും പട്ടികവർഗ വകുപ്പും നൽകിയ അകമഴിഞ്ഞ സഹായവും പിന്തുണയുമാണ് മനീഷയുടെ ഇൗ നേട്ടത്തിനുപിന്നിൽ. അച്ഛന് കൂലിപ്പണിയിൽനിന്നും അമ്മക്ക് തൊഴിലുറപ്പു ജോലിയിൽനിന്നും കിട്ടുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിെൻറ ആശ്രയം. ഏക സഹോദരൻ മിഥുനും സർക്കാർ ജോലിയെന്ന സ്വപ്നം സാക്ഷാൽകരിക്കാൻ പി.എസ്.എസി കോച്ചിങ്ങിന് പോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.