കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർക്കും രോഗിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഒരു വാർഡ് അടച്ചു.
കോഴിക്കോട് ജില്ലയിൽ വെള്ളിയാഴ്ച 158 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഏഴുപേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ നാലുപേർക്കുമാണ് പോസിറ്റീവ് ആയത്. സമ്പർക്കം വഴി 136 പേർക്ക് രോഗം ബാധിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ സമ്പർക്കം വഴി വഴി 28 പേർക്കും ചോറോട് പ്രദേശത്ത് 59 പേർക്കും വടകര മുനിസിപ്പാലിറ്റിയിൽ 16 പേർക്കും രോഗം ബാധിച്ചു. രണ്ട് ആരോഗ്യപ്രവർത്തകർക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1140 ആയി. 163 പേർ വ്യാഴാഴ്ച രോഗമുക്തി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.