കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടർക്കും രോഗിക്കും കോവിഡ്
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർക്കും രോഗിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഒരു വാർഡ് അടച്ചു.
കോഴിക്കോട് ജില്ലയിൽ വെള്ളിയാഴ്ച 158 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഏഴുപേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ നാലുപേർക്കുമാണ് പോസിറ്റീവ് ആയത്. സമ്പർക്കം വഴി 136 പേർക്ക് രോഗം ബാധിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ സമ്പർക്കം വഴി വഴി 28 പേർക്കും ചോറോട് പ്രദേശത്ത് 59 പേർക്കും വടകര മുനിസിപ്പാലിറ്റിയിൽ 16 പേർക്കും രോഗം ബാധിച്ചു. രണ്ട് ആരോഗ്യപ്രവർത്തകർക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1140 ആയി. 163 പേർ വ്യാഴാഴ്ച രോഗമുക്തി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.