ഡോളർ കടത്ത്​: ചോദ്യംചെയ്യാൻ അനുമതി തേടി കസ്​റ്റംസ്

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ യു.​എ.​ഇ മു​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഉ​ൾ​പ്പെ​​ടെ വി​ദേ​ശ​പൗ​ര​ന്മാ​രെ ചോ​ദ്യം​ചെ​യ്യ​ണ​മെ​ന്ന ​ആ​വ​ശ്യ​വു​മാ​യി ക​സ്​​റ്റം​സ് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ മു​ന്നി​ൽ.

ഡോ​ള​ർ ക​ട​ത്ത്​ കേ​സി​ൽ പ​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ല പ്ര​മു​ഖ​രും കോ​ൺ​സു​ലേ​റ്റി​ലെ ഉ​ന്ന​ത​രു​മാ​യു​ണ്ടാ​ക്കി​യ ര​ഹ​സ്യ​ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഡോ​ള​ർ ക​ട​ത്ത്. അ​തി​നാ​ൽ കോ​ൺ​സു​ലേ​റ്റി​ലെ പ്ര​മു​ഖ​രെ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന റി​​പ്പോ​ർ​ട്ടാ​ണ്​ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്​ ക​സ്​​റ്റം​സ്​ കൈ​മാ​റി​യ​ത്.

മു​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ജ​മാ​ൽ അ​ൽ സാ​ബി, മു​ൻ അ​ഡ്മി​ൻ അ​റ്റാ​ഷെ റാ​ഷി​ദ് ഖാ​മി​സ്, ഫി​നാ​ൻ​സ് ഒാ​ഫി​സ​റാ​യി​രു​ന്ന ഖാ​ലി​ദ് എ​ന്നി​വ​രെ ചോ​ദ്യം െച​യ്യേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നാ​ണ്​ ക​സ്​​റ്റം​സ്​ നി​ല​പാ​ട്. സ്വ​ർ​ണം ഇ​ന്ത്യ​യി​ലേ​ക്ക്​ ക​ട​ത്തു​ക​യും പ​ക​രം ഡോ​ള​ർ ക​ട​ത്തു​ക​യും ചെ​യ്​​ത ഗു​രു​ത​ര സാ​മ്പ​ത്തി​ക കു​റ്റ​മാ​ണ്​ ന​ട​ന്ന​ത്.

ഇ​ത്​ രാ​ജ്യ​ത്തി​െൻറ സാ​മ്പ​ത്തി​ക​സ്ഥി​തി​യെ​ത്ത​ന്നെ ബാ​ധി​ക്കു​ന്ന​താ​ണ്. സ്വ​ർ​ണ​ക്ക​ട​ത്ത്​ അ​ന്വേ​ഷ​ണ​വേ​ള​യി​ൽ അ​റ്റാ​ഷെ ഉ​ൾ​പ്പെ​ടെ ചി​ല​രെ ചോ​ദ്യം ചെ​യ്യാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​രു​ന്നി​ല്ല.

അ​ന്വേ​ഷ​ണ​ത്തി​ന്​ വി​ദേ​ശ പൗ​ര​ന്മാ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ക എ​ളു​പ്പ​മ​െ​ല്ല​ന്ന്​ ക​സ്​​റ്റം​സി​നും അ​റി​യാം. ഫി​നാ​ൻ​സ്​ ഒാ​ഫി​സ​റാ​യി​രു​ന്ന ഖാ​ലി​ദി​നെ 1.9 ല​ക്ഷം ഡോ​ള​ർ ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​ക്കി ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. ഡോ​ള​ര്‍ ക​ട​ത്തി​ല്‍ വ്യ​ക്ത​ത വ​ര​ണ​മെ​ങ്കി​ല്‍ കോ​ൺ​സ​ൽ ജ​ന​റ​ൽ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചോ​ദ്യം ചെ​യ്യ​ണം.

എ​ത്ര ഡോ​ള​ർ, എ​ങ്ങ​നെ, ഏ​തൊ​ക്കെ തീ​യ​തി​ക​ളി​ൽ ക​ട​ത്തി​യെ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ ഇ​തി​ലൂ​ടെ​യേ ക​ഴി​യൂ. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞ്​ ക​സ്​​റ്റം​സ്​ കോ​ൺ​സു​ലേ​റ്റ്​ ഉ​ന്ന​ത​െൻറ ബാ​ഗി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ൾ, പെ​ൻ​ഡ്രൈ​വ് എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ലെ ഉ​ന്ന​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ​യ​ല്ലാ​തെ ഇ​ത്ത​രം ക​ള്ള​ക്ക​ട​ത്ത്​ ന​ട​ക്കി​ല്ലെ​ന്ന്​ ക​സ്​​റ്റം​സ്​ പ​റ​യു​ന്നു. കൂ​ടു​ത​ൽ തെ​ളി​വ്​ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ സ്​​പീ​ക്ക​ർ ​പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​നെ ചോ​ദ്യം​ചെ​യ്യാ​ൻ വി​ളി​ച്ച​ത്. 

Tags:    
News Summary - Dollar smuggling: Customs seeks permission to interrogate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.