കൊച്ചി: വിദേശത്തേക്ക് അനധികൃതമായി ഡോളർ കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍. കാക്കനാട് ജയിലിലെത്തിയായിരുന്നു അറസ്റ്റ്.
സ്വപ്ന സുരേഷ്, സരിത്ത്, യു.എ.ഇ കോണ്‍സുലേറ്റിലെ അക്കൗണ്ടൻറായിരുന്ന ഈജിപ്ഷ്യന്‍ പൗരന് ഖാലിദ് മുഹമ്മദലി ഷൗക്രി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തുന്നതില്‍ സ്വപ്ന അടക്കമുള്ളവര്‍ക്ക് സഹായം നല്കിയവരില് പ്രധാനിയാണ് ശിവശങ്കറെന്നാണ് കസ്റ്റംസിെൻറ കണ്ടെത്തല്‍. കസ്റ്റംസും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ശിവശങ്കർ. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലപ്പെടുത്താനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.