ആ​ഭ്യ​ന്ത​ര ഉ​പ​ദേ​ഷ്​​ടാ​വ്​ നി​യ​മ​നം: സേ​ന​യി​ൽ പു​തി​യ വി​വാ​ദം

കോട്ടയം: മുഖ്യമന്ത്രിക്കുപോലും നിയന്ത്രിക്കാനാകാത്ത പൊലീസിനെ നന്നാക്കാൻ മുൻ ഡി.ജി.പിയെ ഉപദേഷ്ടാവായി നിയമിക്കാനുള്ള നീക്കം പുതിയ വിവാദത്തിനു വഴിയൊരുക്കുന്നു. മുമ്പ് ഏറെ ആരോപണങ്ങൾക്ക് വിധേയനായ രമൺ ശ്രീവാസ്തവയെ ആഭ്യന്തര ഉപദേഷ്ടാവാക്കിയേക്കുമെന്ന സൂചനകളാണ് ആഭ്യന്തര വകുപ്പിലും ഇടതു മുന്നണിയിലും ഒന്നുപോലെ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

എസ്.പിയായും െഎ.ജിയായും എ.ഡി.ജി.പിയായും ഡി.ജി.പിയായും കേരളത്തിൽ വർഷങ്ങളോളം പ്രവർത്തിച്ച രമൺ ശ്രീവാസ്തവയുടെ ഭൂതകാലം അറിയാവുന്നവരാണ് ഇൗ നീക്കത്തെ തുടക്കത്തിൽ തന്നെ എതിർക്കുന്നതെന്നതും ശ്രദ്ധേയം. അതിനിടെ ശ്രീവാസ്തവയുമായി ആഭ്യന്തര വകുപ്പിലെ ഉന്നതർ കൂടിക്കാഴ്ച നടത്തിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നിരവധി തവണ അദ്ദേഹത്തി​െൻറ വിമർശനം കേട്ടയാളാണ് ശ്രീവാസ്തവ. പാലക്കാട്  പൊലീസ് വെടിവെപ്പിൽ സിറാജുന്നീസ കൊല്ലപ്പെട്ട സംഭവത്തിലും ഇദ്ദേഹമായിരുന്നു വിവാദ നായകൻ. പൊലീസ് തലപ്പത്ത് എത്തിയപ്പോഴും നിരന്തരം ആരോപണങ്ങളുണ്ടായി.

സേനയുടെ പ്രവർത്തനം ഭരണകക്ഷിക്കുപോലും തലവേദനയാകുന്ന സാഹചര്യത്തിൽ അവരെ ഉപദേശിക്കാൻ വിവാദനായകനെ നിയമിക്കുന്നതു പുലിവാലാകുമെന്നു പൊലീസിലെ ഉന്നതരും ഇടതു മുന്നണിയിലെ പ്രമുഖരും മുന്നറിയിപ്പ് നൽകുന്നു.

ഇടതു മുന്നണി ഘടകകക്ഷികൾപോലും പൊലീസി​െൻറ പോക്കിൽ അതൃപ്തരാണ്. കാനം രാേജന്ദ്രൻ പൊലീസിനെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഭരണത്തിലേറി 10 മാസത്തിനിടെ അഞ്ചുതവണ വിവിധ തലങ്ങളിൽ അഴിച്ചുപണി നടത്തിയിട്ടും പൊലീസിനെ നന്നാക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല.
ഡി.ജി.പിയടക്കം സേനയുടെ തലപ്പത്തുള്ളവർ സുപ്രധാന വിഷയങ്ങൾപോലും ഗൗരവമായി കാണുന്നിെല്ലന്ന ആക്ഷേപം ശക്തമാണ്.

ജിഷ്ണുവി​െൻറ മാതാവിനെതിരായ പൊലീസ് നടപടി ഒഴിവാക്കാമായിരുന്നിട്ടും വിഷയം കത്തിക്കാനായിരുന്നു െഎ.ജിയടക്കമുള്ളവരുെട ശ്രമം. സേനയുടെ തലപ്പത്ത് സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്.

പ്രമാദമായ കേസുകളിലെല്ലാം പൊലീസ് വീഴ്ച പതിവാകുകയാണ്. ഉന്നത ഉദ്യോഗസ്ഥർ പലതട്ടിലാണ്. താഴെത്തട്ടിലും ഭിന്നത ശക്തമാണ്. മേലുദ്യോഗസ്ഥരെ അനുസരിക്കാത്ത കീഴുദ്യോഗസ്ഥരും നിരവധിയാണ്.

Tags:    
News Summary - domestic adviser posting: new dispute in police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.