വെഞ്ഞാറമൂട്: എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ചുരുക്കപ്പേരായ ഇ.ഡിയെന്നാല്‍ ഇലക്ഷന് ഡ്യൂട്ടി എന്ന് കരുതരുതെന്നും അങ്ങനെ കരുതി കേരളത്തിലേക്ക് ആരും വരേണ്ടതില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം െയച്ചൂരി.
വാമനപുരം നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി ഡി.കെ. മുരളിയുടെ തെരഞ്ഞെടുപ്പ് പ്രചരാണാർഥം വെഞ്ഞാറമൂട്ടില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. ജനാധിപത്യത്തില്‍ ബി.ജെ.പിക്ക് വിശ്വാസമില്ല. പണക്കൊഴുപ്പില്‍ എം.എല്‍.എമാരെ വിലക്കെടുത്ത് ഭൂരിപക്ഷമുണ്ടാക്കി ഭരണകൂടങ്ങള്‍ രൂപവത്കരിക്കുന്നു. ഇതൊക്കെ ഒരുവശത്ത് നടക്കുമ്പോഴും കോണ്‍ഗ്രസുകാര്‍ അതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. പകരം സി.പി.എമ്മിനെയാണ് ശത്രുവായി കാണുന്നതെന്നും െയച്ചൂരി കൂട്ടിച്ചേര്‍ത്തു.
പി.എസ്. ഷൗക്കത്ത് അധ്യക്ഷതവഹിച്ചു. കോലിയക്കോട് കൃഷ്ണന്‍നായര്‍, എ.എ. റഹിം, എം. വിജയകുമാർ, എ. സമ്പത്ത്, എ.എം. റൈസ്, പി.ജി. ബിജു, പുല്ലമ്പാറ ദിലീപ്, കെ. ബാബുരാജ്, ബിന്‍ഷ ബി.ഷറഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.