കോഴിക്കോട്: നേത്രചികിത്സ രംഗത്ത് 50 വർഷത്തിലധികം പിന്നിട്ട ഡോ. കെ.ആർ. ഭട്ടിന് ചികിത്സാ രംഗത്തും അധ്യാപന രംഗത്തും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് സമാപിച്ച നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഒളിംപ്യൻ പി.ടി. ഉഷ എം.പി അവാർഡ് സമ്മാനിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജിൽ നേത്രരോഗ വിഭാഗം മേധാവിയായിരുന്ന ഭട്ട്, കോഴിക്കോട് മെഡിക്കൽ കോളജിൽ സേവനമുഷ്ടിക്കവേയാണ് സർവിസിൽനിന്ന് വിരമിച്ചത്. നലവിൽ കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിൽ സീനിയർ കൺസൽട്ടൻറ് ഒഫ്താൽമോളജിസ്റ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.