തൃശൂർ: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം വിവാദത്തിൽ ഫോറൻസിക് സർജൻ ഡോ. ഉന്മേഷ് കുറ്റക്കാരനല്ലെന്ന് വിജിലൻസ്. അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് സൗമ്യ കേസിൽ അവിഹിത ഇടപെടലുണ്ടായെന്ന ആക്ഷേപം സംബന്ധിച്ച കേസ് തൃശൂർ വിജിലൻസ് കോടതി തീർപ്പാക്കി. ഉന്മേഷ് അവിഹിത നേട്ടമുണ്ടാക്കിയതായി തെളിഞ്ഞിട്ടില്ലെന്ന റിപ്പോർട്ട് വിജിലൻസ് അന്വേഷണ സംഘം തൃശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. പരാതിക്കാരന് ഇതുസംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി. ദ്രുതപരിശോധന റിപ്പോർട്ട് കോടതി അംഗീകരിച്ചു.
സൗമ്യയുടെ പോസ്റ്റ്മോർട്ടം നടത്തിയത് ആര് എന്നതിനെച്ചൊല്ലിയായിരുന്നു വിവാദം. തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ചുമതല വഹിച്ചിരുന്ന ഡോ. േഷർളി വാസുവും േഫാറൻസിക് സർജൻ ഡോ. ഉന്മേഷും തമ്മിൽ ഇേതച്ചൊല്ലി ഉയർന്ന തർക്കം കോളിളക്കം സൃഷ്ടിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായി േഷർളി വാസു കോടതിയിൽ ഹാജരായപ്പോൾ പ്രതിഭാഗം ഹാജരാക്കിയത് ഉന്മേഷിനെയായിരുന്നു. സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത് താനാണെന്നും റിപ്പോർട്ടിൽ േഷർളി വാസു തിരുത്തലുകൾ വരുത്തിയതായും ഉന്മേഷ് ആരോപിച്ചിരുന്നു.
തുടർന്ന്, ഉന്മേഷ് പണം വാങ്ങി പ്രതിഭാഗത്തിനുവേണ്ടി ഹാജരായി എന്ന പരാതിയിലാണ് വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഡോ. ഷേർളി വാസുവിനെതിരെ ഡോ. ഉന്മേഷ് നൽകിയ മാനനഷ്ടക്കേസ് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.