കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരുകോടിയുടെ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി.
അന്വേഷണത്തിന് ഹൈകോടതി മേൽനോട്ടം വഹിക്കണമെന്നും ഡോക്ടർമാരടക്കം ആശുപത്രി ജീവനക്കാർക്ക് സംരക്ഷണം നൽകാൻ ഹൈകോടതി മാർഗനിർദേശങ്ങളുണ്ടാക്കണമെന്നുമടക്കം ആവശ്യങ്ങളുന്നയിച്ച് കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാൽ നൽകിയ ഹരജിയിലാണ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
സംഭവത്തിൽ കോടതി സ്വമേധയാ എടുത്ത കേസിനൊപ്പം ഇതും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. മേയ് പത്തിന് വൈദ്യപരിശോധനക്കായി പൊലീസ് എത്തിച്ചയാളുടെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.