കെ.എസ്.ആർ.ടി.സി ബസിന്‍റെ വഴി തടഞ്ഞ് വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കി

കൊച്ചി: കാലടി - പെരുമ്പാവൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിന്‍റെ വഴി തടഞ്ഞ് വാഹനമോടിച്ചയാളുടെ ലൈസൻസ് ഒരു മാസത്തേക്ക് റദ്ദാക്കി. പെരുമ്പാവൂർ റയോൺപുരം സ്വദേശിയായ ഗോകുൽ ദാസിന്‍റെ ലൈസൻസാണ് മോട്ടോർ വാഹനവകുപ്പ് സസ്‌പെൻഡ് ചെയ്തത്.

ജൂൺ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാലടി ഭാഗത്തു നിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക്‌ വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ്‌ ഫാസ്റ്റ് പാസ്സഞ്ചർ ബസിന് മുന്നിലൂടെ ഗോകുൽ ദാസ് അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ബസിന്‍റെ ഡ്രൈവറോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.

കാലടി പാലം മുതൽ ഒക്കൽ വരെ ഇത്തരത്തിൽ ബസിന് മുന്നിൽ വാഹനമോടിച്ചതിന്‍റെ ദൃശ്യം ബസ് ജീവനക്കാർ പകർത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകി പരാതിപ്പെടുകയായിരുന്നു.

Tags:    
News Summary - driver's license suspended after blocking the way of the KSRTC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.