പാണ്ടിക്കാട്: ബംഗളൂരുവിൽനിന്ന് കാറിൽ മലപ്പുറം ജില്ലയിലേക്ക് കടത്തിയ 103 ഗ്രാം മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിനുമായി (എം.ഡി.എം.എ) രണ്ടുപേര്‍ പാണ്ടിക്കാട് പൊലീസിന്റെ പിടിയില്‍.
കുമരംപുത്തൂര്‍ സ്വദേശി പള്ളിയാല്‍തൊടി ഉമ്മര്‍ ഫാറൂഖ് (41), പട്ടിക്കാട് വലമ്പൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഷമീല്‍ (29) എന്നിവരാണ് പിടിയിലായത്.
നിരവധി ക്രിമിനല്‍, ലഹരിക്കടത്ത് കേസുകളിൽ പ്രതികളും ബംഗളൂരു കേന്ദ്രീകരിച്ച് മലപ്പുറം, പാലക്കാട് ജില്ലകളിലേക്ക് മാരക ലഹരിമരുന്നുകള്‍ കടത്തുന്ന മുഖ്യകണ്ണികളുമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പാണ്ടിക്കാട് ടൗണിന് സമീപം മേലാറ്റൂര്‍ റോഡില്‍ രാത്രിയാണ് പ്രതികൾ പിടിയിലായത്.
ഉമ്മര്‍ ഫാറൂഖിന്റെ കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കടത്തിയിരുന്നത്. നാട്ടിലെത്തിച്ച ശേഷം ചെറിയ പാക്കറ്റുകളിലാക്കി ചെറുകിട കച്ചവടക്കാര്‍ക്ക് വില്പനക്കായി കൈമാറുകയാണ് പതിവ്.
മാസങ്ങള്‍ക്കുള്ളില്‍ ഉമ്മർ ഫാറൂഖ് പലതവണയായി കേരളത്തിലെത്തിച്ചത് കോടിക്കണക്കിന് രൂപ വിലവരുന്ന മയക്കുമരുന്നാണെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.