മൂടൽമഞ്ഞ്: നെടുമ്പാശ്ശേരിയിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു 

കൊച്ചി∙ കനത്ത മൂടൽമഞ്ഞിനെത്തുടർന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങേണ്ട ഏഴു വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. അഞ്ച് രാജ്യാന്തര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളും ഉൾപ്പടെ ഏഴ് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. വിമാനങ്ങൾ കോയമ്പത്തൂരിലേക്കും കരിപ്പൂരിലേക്കും ഹൈദരാബാദിലേക്കുമാണ് വഴിതിരിച്ചു വിട്ടിരിക്കുന്നത്. 

മൂടൽമഞ്ഞ് ലാൻഡിങ്ങിനെ മാത്രമാണ് ബാധിച്ചത്. ഇവിടെ നിന്നും പുറപ്പെടുന്ന വിമാനങ്ങൾ കൃത്യസമയത്ത് തന്നെ പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കാനയില്‍ വീണ് അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതൽ.

ജെറ്റ് എയർവേസിന്റെ ഷാർജ – കൊച്ചി വിമാനം, ഒമാൻ എയർവേസിന്റെ മസ്കറ്റ് – കൊച്ചി, ഇൻഡിഗോയുടെ ദുബായ് – കൊച്ചി, മസ്കറ്റ് – കൊച്ചി, എയർ ഏഷ്യയുടെ ക്വാലലംപുർ സർവീസ് തുടങ്ങിയവയാണ് വഴിതിരിച്ചുവിട്ട രാജ്യാന്തര സർവീസുകൾ. ഇൻഡിഗോയുടെ ദുബായ് വിമാനം കോയമ്പത്തൂരിൽ ലാൻഡ് ചെയ്തതായി റിപ്പോർട്ടുണ്ട്. ഇൻഡിഗോയുടെ രണ്ട് ആഭ്യന്തര സർവീസുകളായ പുണെ – കൊച്ചി, ചെന്നൈ – കൊച്ചി വിമാനവും വഴിതിരിച്ചു വിട്ടു. പുണെ – കൊച്ചി വിമാനം ഹൈദരാബാദിലേക്കാണ് വഴിതിരിച്ചുവിട്ടത്.

Tags:    
News Summary - Due to Fog Flights to Nedumbassery have been diverted-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.