കൊച്ചി: നിർമാണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് അറ്റകുറ്റപ്പ ണിക്ക് അടച്ചിട്ട പാലാരിവട്ടം മേൽപാലം ഡി.എം.ആർ.സി ഉപദേഷ്ടാവ് ഇ. ശ്രീധരെൻറ നേതൃ ത്വത്തിെല വിദഗ്ധസംഘം പരിശോധിച്ചു.
പാലം പൂർണമായി പൊളിച്ചുമാറ്റണോ, അറ്റകുറ് റപ്പണിയിലൂടെ ഉപയോഗയോഗ്യമാക്കാനാകുമോ തുടങ്ങിയ കാര്യങ്ങൾ പഠിക്കാൻ മുഖ്യമന്ത ്രി പിണറായി വിജയെൻറ നിർദേശപ്രകാരമായിരുന്നു പരിശോധന. തിങ്കളാഴ്ച രാവിലെ എട്ടുമുതൽ രണ്ടുമണിക്കൂറോളം നീണ്ട പരിശോധനയുടെ ഭാഗമായി സാമ്പിളുകൾ ശേഖരിക്കുകയും വിദഗ്ധരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കാൺപൂർ ഐ.ഐ.ടിയിലെ കോൺക്രീറ്റ് വിദഗ്ധൻ മഹേഷ് ടണ്ടൻ, ചെന്നൈ ഐ.ഐ.ടിയിലെ സ്ട്രക്ചറൽ എൻജിനീയർ പി. അളഗു സുന്ദരമൂർത്തി എന്നിവരും ശ്രീധരനൊപ്പമുണ്ടായിരുന്നു.
സംഘത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാകും സർക്കാർ തുടർതീരുമാനമെടുക്കുക. പാലത്തിെൻറ അടിവശവും മുകൾഭാഗവും എക്സ്പാൻഷൻ ജോയൻറുകളുടെ തകരാറും സംഘം വിശദമായി പരിശോധിച്ചു.റിപ്പോർട്ട് ഉടൻ സർക്കാറിന് കൈമാറുമെന്നാണ് അറിയുന്നത്. എന്നാൽ, പരിശോധനയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ശ്രീധരൻ വിസമ്മതിച്ചു. അറ്റകുറ്റപ്പണി ശാശ്വത പരിഹാരമല്ലെന്നും ഇളകിപ്പോയ ഗർഡറുകൾ വീണ്ടും യോജിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നും ശ്രീധരൻ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
പാലം മാറ്റിപ്പണിയണമെന്ന നിലപാടാണ് അദ്ദേഹം അന്ന് പ്രകടിപ്പിച്ചത്. ഇതിനിടെ, പാലം നിർമാണത്തിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി. നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച അേദ്ദഹത്തിെൻറ വിലയിരുത്തൽ അറിയുകയായിരുന്നു ലക്ഷ്യം. കരാറുകാരായ ഡൽഹിയിലെ ആർ.ഡി.എസ് പ്രോജക്ട്സിൽനിന്ന് പിടിച്ചെടുത്ത കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ശാസ്ത്രീയമായി പരിശോധിക്കാനും കമ്പനി സംസ്ഥാനത്ത് നടപ്പാക്കിയ മറ്റ് പദ്ധതികളെക്കുറിച്ച് പഠിക്കാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.