മലപ്പുറം: ഭോപ്പാലില്‍ കഴിഞ്ഞദിവസം സിമി പ്രവര്‍ത്തകരായ എട്ട് വിചാരണ തടവുകാര്‍ ജയില്‍ ചാടി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന മധ്യപ്രദേശ് സര്‍ക്കാറിന്‍െറ വിശദീകരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ജയിലില്‍നിന്ന് രക്ഷപ്പെട്ടവര്‍ മണിക്കൂറുകള്‍ക്കകം പൊലീസ് ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടുവെന്നാണ് പറയുന്നത്.
ഏറ്റുമുട്ടല്‍ സംശയത്തിലാക്കുന്ന ദൃശ്യങ്ങള്‍ ഒരു ടി.വി ചാനല്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വ്യാജ ഏറ്റുമുട്ടലുകളെ ഓര്‍മിപ്പിക്കുന്നതാണ് നടപടി.
പൊലീസിന്‍െറയും അധികൃതരുടെയും വിശദീകരണത്തില്‍ സംശയമുള്ളതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.