കേരളത്തിൽ നേരത്തേ കാലവർഷമെത്തി

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം നേരത്തെയെത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരത്തേ ജൂൺ അഞ്ചിന് കാലവർഷമെത്തും എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. അറബിക്കടലിൽ രൂപം കൊണ്ട് ഇരട്ട ന്യൂനമർദ്ദവും കാറ്റിന്‍റെ ഗതി അനുകൂലമായതുമാണ് കാലവർഷം നേരത്തെയെത്താൻ കാരണം. 

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴ് ദിവസം മുമ്പാണ് ഇത്തവണ കാലവര്‍ഷം കേരളത്തിലെത്തിയത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ സംസ്ഥാനത്ത് ഇത്തവണ ശരാശരിയില്‍ കൂടുതല്‍ മഴയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 

ലക്ഷദ്വീപിനും കേരളത്തിനും ഇടയിലായി അറബിക്കടലിൽ  രൂപം കൊണ്ട ന്യൂനമ‍ർദ്ദം വരും മണിക്കൂറുകളിൽ അതിന്യൂനമ‍ർദ്ദമായി രൂപപ്പെട്ട് നിസ‍​ർ​ഗ ചുഴലിക്കാറ്റായി മാറി മഹാരാഷ്ട്രയ്ക്കും ​ഗുജറാത്തിനുമിടയിൽ വീശുമെന്നാണ് നിഗമനം.

ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ തീരദേശ മേഖലയിലും മലയോര മേഖലയിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിശക്തമായ മഴ കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.  

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂര്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Tags:    
News Summary - Early monsoon at kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.