പാലോട്: തിരുവനന്തപുരം ജില്ലാതിർത്തി പ്രദേശമായ മടത്തറയിൽ നേരിയ ഭൂചലനം. പുന്നമൺവയൽ, മേലേമുക്ക്, ഒഴുകുപാറ, മടത്തറ ജങ്ഷൻ എന്നിവിടങ്ങളിൽ രാത്രി ഒമ്പേതാടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരു സെക്കൻറ് വിറയൽ അനുഭവപ്പെെട്ടന്നാണ് പ്രദേശവാസികളുടെ വിശദീകരണം. വീടുകളിലും കടകളിലും പാത്രങ്ങൾ നിലത്തുവീണു. മടത്തറ ജങ്ഷനിലെ സൂപ്പർമാർക്കറ്റിൽ പാത്രങ്ങൾ ഉരുണ്ട് റോഡിൽ പതിച്ചു. കെട്ടിടങ്ങൾക്ക് വിള്ളൽ വീണതായി വിവരമില്ല. എന്നാൽ, നേരിയ ചലനത്തിനൊപ്പം കടുത്ത മൂടൽമഞ്ഞ് വന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയെന്ന് വാർഡ് മെംബറും പെരിങ്ങമ്മല പഞ്ചായത്തംഗവുമായ ലീന അജയൻ പറഞ്ഞു. ഭൂചലനം സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും കലക്ടറേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നെടുമങ്ങാട് തഹസിൽദാർ എം.കെ. അനിൽകുമാർ അറിയിച്ചു.
കൊല്ലം: ജില്ലയുടെ കിഴക്കന്‍മേഖലയില്‍ നേരിയ ഭൂചലനം. ബുധനാഴ്ച രാത്രി 8.45ഓടെ തെന്മല, ആര്യങ്കാവ്, ഇടമണ്‍ എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. ആര്യങ്കാവില്‍ പത്തും മറ്റു രണ്ടിടത്ത് അഞ്ചും സെക്കൻറ് വീതം പ്രകമ്പനമുണ്ടായി. കൂടാതെ, വനമേഖലയിലും വലിയതോതില്‍ ശബ്ദമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. വലിയശബ്ദത്തോടെ അടുക്കളകളില്‍ പാത്രങ്ങള്‍ താഴെവീണതിനെ തുടര്‍ന്ന് ആളുകള്‍ ഭയന്ന് വീടിന് പുറത്തിറങ്ങുകയായിരുന്നു. രാത്രി വൈകിയും വീടിനുള്ളില്‍ കയറാന്‍ ആളുകള്‍ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.